അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിജയ് ഗവർണറെ കാണുന്നു; തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലേക്ക്, സത്യപ്രതിജ്ഞ തിയതി പ്രഖ്യാപനം ഉടൻ

അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിജയ് ഗവർണറെ കാണുന്നു; തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലേക്ക്, സത്യപ്രതിജ്ഞ തിയതി പ്രഖ്യാപനം ഉടൻ

അഞ്ച് ദിവസം നീണ്ടുനിന്ന കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് ഗവർണർ അനുമതി നൽകി. 120 എംഎൽഎമാരുടെ പിന്തുണക്കത്ത് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് വിജയ് കൈമാറും. എംഎൽഎമാരുടെ എണ്ണത്തിൽ വ്യക്തതയില്ലാത്തതിനാൽ ആദ്യം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാതിരുന്ന ഗവർണർ, ഭൂരിപക്ഷം ഉറപ്പാക്കിയതോടെയാണ് വിജയ്‌യെ ലോക്ഭവനിലേക്ക് ക്ഷണിച്ചത്. ഇനി തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന സമയം കൂടി അറിഞ്ഞാൽ മതി.

ടിവികെയുടെ 108 എംഎൽഎമാർക്ക് പുറമെ കോൺഗ്രസ് (5), ഇടതുപാർട്ടികൾ (4), വിസികെ (1), മുസ്ലിം ലീഗ് (2) എന്നീ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സഖ്യത്തിന്റെ അംഗബലം 120 ആയി ഉയർന്നത്. കേവല ഭൂരിപക്ഷമായ 118 കടന്നതോടെ സർക്കാർ രൂപീകരണത്തിനുള്ള തടസ്സങ്ങൾ നീങ്ങി. എന്നാൽ മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ്, ലീഗ്, വിസികെ എന്നീ പാർട്ടികൾ മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ വരും മണിക്കൂറുകളിൽ തീരുമാനമുണ്ടാകും.

വിജയ് ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതോടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയവും സ്ഥലവും ഔദ്യോഗികമായി പ്രഖ്യാപിക്കും. ദീർഘനാളത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ‘ജനനായകൻ’ അധികാരമേൽക്കുന്നത് തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമാകും. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന പുതിയ സർക്കാരിനെ ഉറ്റുനോക്കുകയാണ് തമിഴകം.

Share Email
LATEST excelnclexrn
Top