ഹ്യൂസ്റ്റണ്‍ പൂരം മേയ് 16 ലേക്ക് മാറ്റി

ഹ്യൂസ്റ്റണ്‍ പൂരം മേയ് 16 ലേക്ക് മാറ്റി

ഹ്യൂസ്റ്റണ്‍ :തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ സംഘടിപ്പിക്കുന്ന ‘ഹ്യൂസ്റ്റണ്‍ പൂരം’ ആഘോഷങ്ങളുടെ തീയതി മാറ്റിവെച്ചു. മോശം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മെയ് ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മെയ് 16-ലേക്ക് മാറ്റിയതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ധനിഷാ സാം, ജോണ്‍ ആന്റണി കാട്ടൂക്കാരന്‍, ജിനോ ജോണ്‍സ് പള്ളത്തു, മാത്യു എബ്രഹാം എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

തീയതി മാറ്റം മൂലം സ്‌പോണ്‍സര്‍മാര്‍ക്കും കലാകാരന്മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന അസൗകര്യത്തില്‍ ഭാരവാഹികള്‍ ഖേദം പ്രകടിപ്പിച്ചു. പുതുക്കിയ തീയതിയില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ പൂരം ആഘോഷിക്കുമെന്നും എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ അറിയിച്ചു.

Houston Pooram postponed to May 16

Share Email
LATEST excelnclexrn
More Articles
Top