ഐനന്റ് നേഴ്‌സസ് ഡേ ആഘോഷിച്ചു

ഐനന്റ് നേഴ്‌സസ് ഡേ ആഘോഷിച്ചു

ഡാളസ്: ഇന്ത്യന്‍ -അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (ഐനന്റ് ) നേഴ്‌സ് ഡേ ആഘോഷിച്ചു. ഗാര്‍ലന്‍ഡ് ബ്രോഡ് വേയിലെ ഐസിഇസി ഹാളില്‍ വെച്ചു നടന്ന ഗംഭീരമായ പരിപാടിയില്‍ IANANT ന്റെയും NAINA യുടെയും ഫൗണ്ടര്‍ അംഗവുമായ ആന്‍ വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. നടന്നു വന്ന പാതയെക്കുറിച്ച് ചിന്തിക്കുകയും ആ ചിന്തയിലൂടെ നഴ്‌സിംഗ് സേവന രംഗത്തെ നിര്‍ണായകമായ ആശയ ഘട്ടത്തിലേക്കു കൊണ്ടുവരുവാനും കരുണയോടുകൂടിയ പരിചരണം

മുഖ്യ ലക്ഷ്യ മായി കാണാനും, തളര്‍ന്നിരിക്കാതെ കടന്നു ചെല്ലണമെന്നും സംസാരിച്ചു. പ്രസിഡന്റ് മഹേഷ് പിള്ള ഈ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എലിസബത് ആന്റണി സ്വാഗതം പറയുകയും ഏയ്ഞ്ചല്‍ ജ്യോതി നന്ദി പറയുകയും ചെയ്തു. കൂടാതെ ഐനന്റ് ഏര്‍പ്പെടുത്തിട്ടുള്ള നേഴ്‌സ് എക്‌സല്ലന്റ് അവാര്‍ഡുകളായ 1. നേഴ്‌സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദീപ ഫ്രാന്‍സിസും 2. നേഴ്‌സ് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആനി എബ്രഹാം മും 3.നേഴ്‌സ് അഡ്വാന്‍സ് പ്രാക്ടീസ് പ്രൊവയ്ഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നീന മാത്യൂസ് ലഭിക്കുകയുണ്ടായി. ഈ വര്‍ഷത്തെ ഐനന്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലിലാമ്മ ചാക്കോ ക്ക് സമ്മാനിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (IANANT) ആതിഥേയത്വം വഹിക്കുന്നതും നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്കയുടെ (NAINA) 10- മത്തെ ദ്വിവാര്‍ഷിക സമ്മേളനം 2026, ഒക്ടോബര്‍ ഒന്നു മുതല്‍ മൂന്നുവരെ ഫോര്‍ പോയിന്റു ബൈ ഷെറാട്ടണ്‍, DFW എയര്‍പോര്‍ട്ട് നോര്‍ത്ത്, കോപ്പേല്‍ ടെസ്സസില്‍ വെച്ചു നടത്തുന്നു.

”നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക” എന്നത് ഒരു പ്രമേയമായി സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്. കൂടാതെ ഇന്ററാക്ടീവ് വര്‍ക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മെയ് 31 നു മുന്‍പ് ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണെന്നും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

International Nurses Day celebrated

Share Email
LATEST excelnclexrn
More Articles
Top