ഡിട്രോയിറ്റ് :ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിന്റെ അടുത്ത സമ്മേളനം 2026 മെയ് 12, ചൊവ്വാഴ്ച നടക്കും ഐ.പി.എല്‍.-ന്റെ പ്രവര്‍ത്തനങ്ങള്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍, കഴിഞ്ഞകാലങ്ങളില്‍ ദൈവം നല്‍കിയ വിശ്വസ്തതയ്ക്കും വഴിന ടത്തലിനും അനുഗ്രഹങ്ങള്‍ക്കുമായി ഒരുമിച്ച് നന്ദി അര്‍പ്പികുന്നതിനുള്ള അവസരമാണിത്
മെയ് 12, ചൊവ്വാഴ്ച (9:00 PM EST | 8:00 PM CST | 6:00 PM PST) നടക്കുന്ന ഈ വാര്‍ഷികാ ഘോഷത്തില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള പ്രമുഖ വചനപ്ര ഘോഷ കന്‍ റവ. ഫാദര്‍ ഡോ. അലക്‌സാണ്ടര്‍ കുര്യന്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവെക്കുകയും ചെയ്യും.
ഈ സന്തോഷകരമായ വേളയില്‍, പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും അനുഗ്രഹം മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനായി, ഓരോ കുടുംബാംഗവും കുറഞ്ഞത് അഞ്ച് പുതിയ ആളുകളെയെങ്കിലും ഈ വാര്‍ഷിക സമ്മേളനത്തിലേക്ക് ക്ഷണിക്കണമെന്ന് താല്പര്യപ്പെടുന്നു.
മീറ്റിംഗില്‍ പങ്കുചേരുന്നതിന്
ഡയല്‍-ഇന്‍ നമ്പര്‍: 1-712-770-4821
ആക്‌സസ് കോഡ്: 530464#
മൊബൈല്‍ ഫോണിലൂടെ വിളിക്കുന്നവര്‍ക്ക് (ബാക്കപ്പ് നമ്പര്‍ വഴി) ആദ്യം 1-716-293-9722 എന്ന നമ്പറിലേക്ക് വിളിക്കുക. തുടര്‍ന്ന് 1-712-770-4821 ഡയല്‍ ചെയ്ത് ആക്‌സസ് കോഡ് 530464# നല്‍കുക.
കഴിഞ്ഞ 12 വര്‍ഷമായി ഐ.പി.എല്‍. പ്രാര്‍ത്ഥനാ ശുശ്രൂഷയോട് സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
International Prayer Line celebrates 12th anniversary on May 12th















