അമേരിക്കയെ വിശ്വാസമില്ലെന്നു ഇറാൻ വിദേശകാര്യമന്ത്രി

അമേരിക്കയെ വിശ്വാസമില്ലെന്നു ഇറാൻ വിദേശകാര്യമന്ത്രി

ന്യൂഡൽഹി :അമേരിക്കയെ തങ്ങൾക്കു വിശ്വാസമില്ലെന്നും കൂടുതൽ കൃത്യത യോടെ സമീപിച്ചാൽ മാത്രമേ ഇനി യുഎസുമായി ചർച്ച ഉള്ളെന്നു ഇറാൻ.  ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കി യത്.ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അറഗ്‌ചിയുടെ പ്രതികരണം. 

 ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ച  യുദ്ധം മാസങ്ങൾ കഴിഞ്ഞട്ടും  അവസാനി പ്പിക്കാ ൻ കഴിയാത്ത സാഹചര്യ ത്തിലായിരുന്നു ഈ പ്രതികരണം.  ഇറാനോട് യുദ്ധം ചെയ്യുന്ന വിമാനങ്ങളും കപ്പലുകളും ഒഴികെ മറ്റെല്ലാ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാമെന്ന് അറഗ്‌ചി പറഞ്ഞു. ഹോർമുസിനു ചുറ്റുമുള്ള സാഹചര്യം സങ്കീർണമാണ്. ഹോർമുസിലെ സുരക്ഷയുടെ സംരക്ഷകർ എന്ന നിലയിലുള്ള ചരിത്രപരമായ കടമ ഇറാൻ എപ്പോഴും നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേ ലും ഇറാനെതിരെ യുദ്ധം തുടങ്ങിയതോ ടെയാണ് ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. കഴിഞ്ഞ മാസം യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ശാശ്വതമായ സമാധാന കരാറിൽ എത്തിയിട്ടില്ല. പാക്കിസ്ഥാന്റെ മധ്യസ്‌ഥതയിൽ നടന്നിരുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവ ച്ചിരിക്കുകയാണ്.

ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ചൈനയുടെ മധ്യസ്‌ഥതയെ ഇറാൻ  സ്വാഗതം ചെയ്തു. ചൈന തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയാണ്. അവരുടെ സദുദ്ദേശ്യത്തിൽ വിശ്വാസമുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

Iran’s Foreign Minister Says He Doesn’t Trust America

Share Email
Top