അമേരിക്കന്‍ ഉപരോധത്തില്‍ കുടുങ്ങി ഇറാന്റെ എണ്ണകയറ്റുമതി: രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഉത്പാദനം നിര്‍ത്തേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട്

അമേരിക്കന്‍ ഉപരോധത്തില്‍ കുടുങ്ങി ഇറാന്റെ എണ്ണകയറ്റുമതി: രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഉത്പാദനം നിര്‍ത്തേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്‍ -അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് അമേരിക്ക പ്രഖ്യാപിച്ച് ഉപരോധത്തില്‍ ഇറാന്റെ എണ്ണ വ്യവസായം കടുത്ത പ്രതിസന്ധിക്ക് നടുവിലെന്നു റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനിലെ പല എണ്ണപ്പാടങ്ങളിലേയും ഉത്പാദനം നിര്‍ത്തിവെയ്‌ക്കേണ്ട സ്ഥിതിയാണെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഉത്പാദിപ്പിക്കുന്ന എണ്ണ നീക്കംചെയ്യാന്‍ കഴിയാതെ എണ്ണപ്പാടങ്ങളില്‍ തന്നെ സൂക്ഷിച്ചിരിക്കയാണ്. ഇത്തരത്തില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാനുളള സൗകര്യങ്ങളില്ല. ഈ പശ്ചാത്ത ലത്തില്‍ അധികം വൈകാതെ തന്നെ ഇറാന് എണ്ണ ഉത്പാദനം നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമുണ്ടാവും. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പല എണ്ണക്കിണറുകളില്‍ നിന്നുമു ളള ഉത്പാദനം ഇറാന്‍ നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമാണെന്നാണ് വിദഗ്ധര്‍ വ്യക്തമാ ക്കുന്നത്. ഇത്തരത്തിലൊരു അവസ്ഥയുണ്ടായാല്‍ ഇറാന്റെ സമ്പദ് വ്യവ സ്ഥയെ ഏറെ പ്രതികൂലമായി ബാധിക്കും.

എന്നാല്‍ ഒരിക്കല്‍ അടച്ചുപൂട്ടിയ എണ്ണക്കിണറില്‍ നിന്ന് ഉത്പാദനം പുനരാരം ഭിക്കുന്നതു ഏറെ പ്രയാസകരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പൂര്‍ണമായ അടച്ചുപൂട്ടലുകള്‍ ഒഴിവാക്കാന്‍ ഇറാന്‍ ഇതിനകം തന്നെ ഉത്പാദനം കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഇറാന്‍ എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധം യുഎസ് ട്രഷറി വകുപ്പ് ശക്തമാക്കുന്നതോടെ സമ്മര്‍ദ്ദം വര്‍ധിക്കാനിടയുണ്ട്.

ഉത്പാദനത്തില്‍ ഗണ്യമായ കുറവു വരുത്തിയതായാണ് മനസിലാക്കുന്നതെന്നു ഊര്‍ജ വിതരണ ശൃംഖലകളും നിരീക്ഷിക്കുന്ന പരിസ്ഥിതി ഇന്റലിജന്‍സ് കമ്പനിയായ കെയ്റോസിന്റെ സഹസ്ഥാപകനും ചീഫ് അനലിസ്റ്റുമായ അന്റോയിന്‍ ഹാള്‍ഫ് പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി ടെര്‍മിനലായ ഖാര്‍ഗ് ദ്വീപില്‍ സംഭരണം പതിവുപോലെ വേഗത്തില്‍ നിറയുന്നില്ല എന്നതിന്റെ സൂചനകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഖാര്‍ഗ് ദ്വീപിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ടാങ്കറുകളിലാണ് ഇറാന്‍ തങ്ങളുടെ എണ്ണയുടെ ഒരു ഭാഗം സംഭരിക്കുന്നതെന്ന് ഹാല്‍ഫ് ചൂണ്ടിക്കാട്ടി.

ഉല്‍പ്പാദനം കുറച്ചതിനുശേഷവും, രണ്ടാഴ്ചത്തെ എണ്ണ ഉല്‍പാദനം സംഭരിക്കാന്‍ ഇറാന് മതിയായ ശേഷി ബാക്കിയുണ്ടെന്ന് ചരക്ക് വിപണികളെ നിരീക്ഷിക്കുന്ന സ്ഥാപനമായ കെപ്ലര്‍ പറഞ്ഞു. വരുമാന ആഘാതം പരിമിതമാണെങ്കിലും, പ്രവര്‍ത്തന പരിമിതികള്‍ ഞെരുക്കം സൃഷ്ടിക്കുമെന്ന് കെപ്ലറിലെ വിശകലന വിദഗ്ധനായ ഹോമയൂണ്‍ ഫലാക്ഷഹി വ്യകതമാക്കി.

Iran’s oil exports hit by US sanctions: Report says production may have to be halted within two weeks

Share Email
LATEST excelnclexrn
Top