ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍

ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി അതീവ സുരക്ഷിതമായ അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയാണെന്നും പുറംലോകവുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയ സംവിധാനങ്ങള്‍ വളരെ കുറവാണെന്നു അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗം. അന്താരാഷ്ട്ര മാധ്യമമായ ‘സിബിഎസ് ന്യൂസാണഅ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ കാരണങ്ങളാല്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയ ഖമേനി, തന്റെ സന്ദേശങ്ങള്‍ കൈമാറുന്നതിനും ശത്രുക്കളുടെ നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി അതീവ രഹസ്യമായ ഒരു ശൃംഖലയെയാണ് ആശ്രയിക്കുന്നതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇറാന്റെ ഈ അസാധാരണമായ ആശയവിനിമയ രീതി നിലവില്‍ അമേരിക്കയും ഇറാനും തമ്മില്‍ പുരോഗമിക്കുന്ന അതീവ നിര്‍ണായകമായ സമാധാന ചര്‍ച്ചകള്‍ക്ക് വലിയ തടസമാണ്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്താന്‍ പൂര്‍ണ ഔദ്യോഗിക അധികാരമുള്ള ഇറാനിയന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് പോലും അവരുടെ സ്വന്തം ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കുള്ളില്‍ കൃത്യമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയാതെ കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

അമേരിക്ക എന്തെങ്കിലും പുതിയ സമാധാന നിര്‍ദ്ദേശങ്ങളോ കരാറിന്റെ വിശദാംശങ്ങളോ ഇറാന്‍ പ്രതിനിധികള്‍ക്ക് കൈമാറിയാല്‍, അതിന് മറുപടി ലഭിക്കാന്‍ വലിയ തോതിലുള്ള കാലതാമസമാണ് ഉണ്ടാകുന്നത്. ഈ സന്ദേശങ്ങള്‍ സങ്കീര്‍ണ്ണമായ ദൂത ശൃംഖല വഴി പരമോന്നത നേതാവായ ഖമേനിയുടെ അടുത്ത് എത്തിച്ച് മറുപടി വാങ്ങേണ്ടി വരുന്നതാണ് ഈ താമസത്തിന് കാരണം. എന്നാല്‍ ഖമേനിയുടെ നിലവിലെ ഒളിത്താവളത്തെക്കുറിച്ചോ ഇറാന്റെ ആഭ്യന്തര ആശയവിനിമയ രീതികളെക്കുറിച്ചോ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വക്താവ് വിസമ്മതിച്ചു.

Iran’s Supreme Leader Mojtaba Khamenei is in hiding at an unknown location

Share Email
LATEST excelnclexrn
Top