അനഘ വാരിയര്‍ : (കെ.എച്ച്.എന്‍.എ ന്യൂസ് ഡെസ്‌ക്)
ടാമ്പാ: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA)യുടെ 20232025 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും കണ്‍വെന്‍ഷന്റെ വരവ്-ചെലവ് കണക്കുകളും പരിശോധിക്കുന്നതിനായി സ്വതന്ത്ര ഓഡിറ്റ് കമ്മിറ്റിയെ ട്രസ്റ്റി ബോര്‍ഡും ഡയറക്ടര്‍ ബോര്‍ഡും സംയുക്തമായി രൂപീകരിച്ചു.
ഉദയന്‍ മേനോന്‍ (ഫ്‌ലോറിഡ), സഹൃദയ പണിക്കര്‍ (ന്യൂയോര്‍ക്ക്), രഘുനാഥന്‍ നായര്‍ (ന്യൂയോര്‍ക്ക്) എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ മികവും സാമ്പത്തിക വിശകലന പാടവവും ഉള്ള വ്യക്തികളെയാണ് ഈ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
അംഗങ്ങളുടെ വിശ്വാസത്തിന് നേരിട്ട് ഉത്തരവാദികളായിരിക്കുക എന്നതാണ് ഏതൊരു സംഘടനയുടെയും ആദ്യത്തെ കടമയെന്നു ഈ നിയമനത്തെക്കുറിച്ച് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക സുതാര്യത അതിന്റെ അടിത്തറയാണ്. സ്വതന്ത്രമായ ഈ ഓഡിറ്റ് പ്രക്രിയയിലൂടെ, കെഎച്ച്എന്‍എയുടെഎല്ലാ പ്രവര്‍ത്തനങ്ങളും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ റിപ്പോര്‍ട്ടുകള്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ അടിത്തറ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക അച്ചടക്കവും ക്രമബദ്ധമായ മാനേജ്‌മെന്റും സംഘടനയുടെ വിശ്വാസ്യതയ്ക്ക് അത്യാവശ്യമാെന്നു ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വനജ നായര്‍ പ്രതികരിച്ചു: ‘ വരാനിരിക്കുന്ന പരിപാടികളും വാര്‍ഷിക പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഓഡിറ്റ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വളരെ സഹായകമാകും.കമ്മിറ്റിയുടെ പ്രാഥമിക റിപ്പോര്‍ട്ട് വരുന്ന മാസങ്ങളില്‍ പ്രതീക്ഷിക്കുന്നതായും വനജ പറഞ്ഞു,
KHNA forms new audit committee: Independent inspection for financial transparency















