എസ്.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം മെയ്31ന് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വ്വഹിക്കും

എസ്.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം മെയ്31ന് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വ്വഹിക്കും

ഫിലാഡല്‍ഫിയ : ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ അത്മായസംഘടനായ സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ(എസ്.എം.സി.സി) പുതിയ നാഷണല്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, പ്രവര്‍ത്തനോദ്ഘാടനവും മെയ് 31ഞായാറാഴ്ച ഫിലാഡെല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വെച്ച് നടക്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷംരാവിലെ 9:30 നു പുതിയ ഭാരവാഹികള്‍ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഉത്തരവാദിത്വങ്ങള്‍ഏറ്റെടുക്കും.

തുടര്‍ന്ന് പാരിഷ്ഹാളില്‍ കൂടുന്ന യോഗത്തില്‍ പുതിയ കമ്മിറ്റിയുടെപ്രവര്‍ത്തനോദ്ഘാടനവും ബിഷപ്പ് മാര്‍ ആലപ്പാട്ട് നിര്‍വഹിക്കും..നാഷണല്‍ പ്രസിഡന്റ ജോര്‍ജ് വി ജോര്‍ജ് അധ്യക്ഷത വഹിക്കുന്നയോഗത്തില്‍ വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം,എസ്.എം.സി.സി നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളമ്പാശ്ശേരില്‍,ഫിലാഡല്‍ഫിയ ഫൊറോനാ ഇടവക വികാരി റവ. ഫാ.ജോര്‍ജ്ദാനവേലില്‍, സ്ഥാപക നേതാക്കളും മുന്‍ പ്രസിഡന്റുമ്മാരുമായ ഡോ.ജെയിംസ് കുറിച്ചി, ജോര്‍ജ് മാത്യു സി.പി.എ, എസ്.എം.സി.സി. ജനറല്‍സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറര്‍ ടോമി പുല്ലാപ്പള്ളില്‍, വൈസ്പ്രസിഡന്റുമ്മാരായ മേഴ്സി കുര്യാക്കോസ്, സെബാസ്റ്റ്യന്‍ഇമ്മാനുവേല്‍, ജോയിന്റ്‌സെക്രെട്ടറി ജോജോ കോട്ടൂര്‍, ജോയിന്റ് ട്രഷറര്‍ആന്റോ കവലക്കല്‍, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ സിജില്‍ പാലക്കലോടി,വൈസ് ചെയര്‍മാന്‍ ബാബു ചാക്കോ, സെക്രട്ടറി ജോണ്‍സന്‍ കണ്ണൂക്കാടന്‍,ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ ജോര്‍ജുകുട്ടിപുല്ലാപ്പള്ളില്‍, റീജണല്‍ കോര്‍ഡിനറ്റര്‍ റോഷിന്‍ പ്ലാമൂട്ടില്‍, ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ സജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിക്കും. തദവസരത്തില്‍ നവീകരിച്ച എസ്.എം.സി.സി വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മാര്‍ ജോയ് ആലപ്പാട്ട് നിര്‍വ്വഹിക്കും. .

എസ്.എം.സി.സി നാഷണല്‍ കമ്മിറ്റി അംഗങ്ങളും, കൂടാതെ വിവിധ ചാപ്റ്ററുകളില്‍നിന്നുമുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

Mar Joy Alappatt to inaugurate SMCC National Committee on May 31

Share Email
Top