വാഷിംഗ്ടണ്‍ ഡി.സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രമുഖ കായിക സംഘടനയായ MD Strikers Sports Club Incഅവതരിപ്പിക്കുന്ന Capital Cup 2026 Soccer Tournatm 2026ന് മേരിലാന്‍ഡിലെ ഫ്രെഡറിക് നഗരത്തിലുള്ള Othello Regional Park-ല്‍ നടക്കും. അമേരിക്കന്‍ മലയാളി ഫുട്‌ബോള്‍ ലോകത്ത് ഏറെ ശ്രദ്ധ നേടുന്ന ഈ ടൂര്‍ണമെന്റില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും.
40+ വിഭാഗത്തില്‍ നടക്കുന്ന ഈ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, കായികമത്സരത്തിനപ്പുറം മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ആഘോഷിക്കുന്ന വേദിയാകും. കുടുംബസമേതം പങ്കെടുക്കാവുന്ന ഈ ദിനാഘോഷത്തില്‍ ഫുട്‌ബോളിനൊപ്പം കലാപരിപാടികളും സമൂഹസംഗമവും ഉണ്ടായിരിക്കും.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസതാരവും മുന്‍ ഇന്ത്യന്‍ നായകനുമായ ഐ.എം. വിജയന്‍ ആണ് ടൂര്‍ണമെന്റിന്റെ മുഖ്യാതിഥി. അദ്ദേഹത്തിന്റെ സാന്നിധ്യം പരിപാടിക്ക് ദേശീയതല ശ്രദ്ധ നേടിക്കൊടുക്കുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്.
സംഘാടകരുടെ വാക്കുകള്‍ പ്രകാരം,
”ക്യാപിറ്റല്‍ കപ്പ് 2026 ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒതുങ്ങുന്നതല്ല; അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആവേശവും ഐക്യവും അഭിമാനവുമാണ്.”
പരിപാടിക്ക് വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെയും സമൂഹനേതാക്കളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
സംഘാടകര്‍ എല്ലാ കായികപ്രേമികളെയും കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു.
പരിപാടി വിവരങ്ങള്‍
തീയതി: മേയ് 23, 2026
വേദി: Othello Regional Park, Frederick, Maryland
വിഭാഗം: 40+ Soccer Tournament
മുഖ്യാതിഥി: I.M. Vijayan
MD Strikers’ Capital Cup 2026 football tournament to begin on May 23













