‘മിഷ്യന്‍സ് ഇന്ത്യ’ ഇന്റര്‍നാഷണല്‍ ഫെലോഷിപ്പ് വാര്‍ഷിക റിട്രീറ്റ്

‘മിഷ്യന്‍സ് ഇന്ത്യ’ ഇന്റര്‍നാഷണല്‍ ഫെലോഷിപ്പ് വാര്‍ഷിക റിട്രീറ്റ്

ഹൂസ്റ്റണ്‍: ‘മിഷ്യന്‍സ് ഇന്ത്യ’ ഇന്റര്‍നാഷണല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ വാര്‍ഷിക റിട്രീറ്റ് ഓഗസ്റ്റ് 28 29 30 തീയതികളില്‍ ടെക്‌സസിലെ പാലസ്‌റ്റൈനിലുള്ള ലേക്ക് വ്യൂ മെഥഡിസ്റ്റ് സെന്ററില്‍ (Lakeview Methodist center,400 Private Rd 6036, Palestine, TX 75801) വെച്ച് നടത്തപ്പെടും.


മിഷന്‍ ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനുമായ ബ്രദര്‍. ജോര്‍ജ്ജ് ചെറിയാന്‍, സൂസന്‍ ജോര്‍ജ്ജ് ചെറിയാന്‍, യൂത്ത് ഫോര്‍ മിഷ്യന്‍സ് ഡയറക്ടര്‍ ബ്രദര്‍. ചെറി ജോര്‍ജ്ജ് ചെറിയാന്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ വചന സന്ദേശം നല്‍കും. അനുഗ്രഹീതമായ ഈ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നതായി രജിസ്‌ ട്രേഷന്‍ കമ്മറ്റി ഭാരവാഹികള്‍ സംയുക്തമായി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക..
പി. വി. ജോണ്‍ :214 642 9108
ജോണ്‍ കുരുവിള:281 615 7603
പി. ഐ. വര്‍ഗീസ്:832 439 5559

വാര്‍ത്ത : സജി പുല്ലാട്

‘Missions India’ International Fellowship Annual Retreat

Share Email
Top