റോക്ക് ലാന്‍ഡ് : സെന്റ് മേരീസ് ക്നാനായ പള്ളിയില്‍ മാതൃദിനം ആഘോഷിച്ചു മെയ് 10 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാരുടെയും പ്രത്യേക കാഴ്ചസമര്‍പ്പണവും നടത്തി.തുടര്‍ന്ന് വികാരി ഫാ. ജോബി പുച്ചൂക്കണ്ടത്തിലും കുട്ടികളും ചേര്‍ന്ന് അമ്മമാരെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവകയിലെ ഇവന്റ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും കുടുംബസംഗമവും സംഘടിപ്പിച്ചു.
മാതൃദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി. ലേഖന മത്സരത്തില്‍ അലിയാ ഫിലിപ്പ് പൊട്ടംകുഴിയില്‍, ജേക്കബ് മൂലേപറമ്പില്‍, ഹെല്‍ന ജിമ്മി പുളിയാനാല്‍, തോമസ്‌കുട്ടി പുണംചിറ എന്നിവര്‍ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങള്‍ നേടി.ചിത്രരചന മത്സരത്തില്‍ ഡേവിഡ് വടക്കേക്കര, സായന്‍ ചാക്കോ, അരയംതാനത്തു, മില മാത്യു പാണപറമ്പില്‍, ഡെറിക് പുളിയിലകുന്നേല്‍ എന്നിവര്‍ വിജയികളായി.
ഇടവക കൈക്കാരന്മാരായ ജസ്റ്റിന്‍ ചാമക്കാലയില്‍, ജിമ്മി പുളിയാനയില്‍, ജോസഫ് കിഴങ്ങാട്ട് എന്നിവര്‍ ഉള്‍പ്പെടെ സിബി മണലേല്‍, ലിന്റ വില്ലൂത്ര, ആശാ സ്റ്റീഫന്‍ മൂലേപറമ്പില്‍, ക്രിസ് അമ്പനാട്ട്, സനു കൊല്ലറേട്ട്, ലിബിന്‍ പാണാപറമ്പില്‍, ജോയ് വാഴമല, കൃപ ചാലുപറമ്പില്‍, ബേസില്‍ പുലിമനക്കല്‍,കെവിന്‍ വാഴമല, തോമസ് ഇഞ്ചേനാട്ടില്‍ എന്നിവരും ഇവന്റ്‌സ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്ത: തോമസ് പലിശേരി
Mother’s Day celebrated at St. Mary’s Knanaya Church in Rockland















