നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസന സുവിശേഷ സേവികാ സംഘം പ്രവര്‍ത്തനോത്ഘാടനം , ജൂണ്‍ നാലിന്

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസന സുവിശേഷ സേവികാ സംഘം പ്രവര്‍ത്തനോത്ഘാടനം , ജൂണ്‍ നാലിന്

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഡയോസിസ് സുവിശേഷ സേവികാ സംഘത്തിന്റെ 2026-2029 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ നാല് വ്യാഴാഴ്ച നടക്കും. ‘വിശ്വാസത്തിലും കൂട്ടായ്മയിലും സേവനത്തിലും ഒരു പുതിയ തുടക്കം’ എന്ന പ്രമേയവുമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമായ സൂം (Zoom) വഴിയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

ഡയോസിഷന്‍ ബിഷപ്പും സേവികാ സംഘം പ്രസിഡന്റുമായ റൈറ്റ് റവ. ഡോ. അബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയും ചെയ്യും. മിഷനറി ഡോക്ടറായ ഡോ. റോഷിന്‍ മേരി കോശി മുഖ്യപ്രഭാഷണം നടത്തും.

വിവിധ സമയമേഖലകളിലെ മീറ്റിംഗ് സമയം 08:30 PM EST,07:30 PM CST,06:30 PM MST,05:30 PM PST

സൂം മീറ്റിംഗ് വിവരങ്ങള്‍:
Meeting ID: 885 6926 3060

Passcode: prayer

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്:

റവ. ബ്രേസിന്‍ കെ. മോന്‍ (വൈസ് പ്രസിഡന്റ്) – 914-359-8907,
മേഴ്‌സി തോമസ് (സെക്രട്ടറി) – 516-587-1964,ലിനി മത്തായി (ട്രഷറര്‍) – 972-693-6462,
നോബി ബൈജു (അസംബ്ലി മെമ്പര്‍) – 732-983-7253

North America Marthoma Diocese Evangelical Service Team inaugurated on June 4th

Share Email
Top