ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി

ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി

സിംഗപ്പൂര്‍:  മലയാളിയുംബൈജൂസ് ആപ്പിന്റെ സ്ഥാപകനുമായ ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. കോടതിയലക്ഷ്യ കേസില്‍ ആറു മാസത്തെ തടവാണ് ശിക്ഷ. ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ച കോടതി  68 ലക്ഷം രൂപ കെട്ടിവയ്ക്കാനും വിധിച്ചു.

 2024 ഏപ്രില്‍ മുതല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ  പാലിക്കാൻ ബൈജു ഇതുവരെ തയാറായില്ലെന്നാണ് വിധിയില്‍ പറയുന്നത്.  ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്മേലാണ് വിധി. ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാനും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

120 കോടി ഡോളറിന്റെ (ഏകദേശം 11,500 കോടി രൂപ) വായ്പാത്തിരിച്ചടവ് മുടക്കിയതുമായി ബന്ധപ്പെട്ട് ബൈജൂസ് സ്ഥാപകര്‍ക്കെതിരെ യുഎസ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ കേസിന്മേല്‍ യുഎസിലും ഇന്ത്യയിലുമായി വിവിധ കോടതികളില്‍ കേസുകളുണ്ട്.

Singapore court sentences Byju’s app owner Byju Raveendran to prison

Share Email
Top