ഒഹായോയില്‍ ചെറു വിമാനം നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി തകര്‍ന്നു: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഒഹായോയില്‍ ചെറു വിമാനം നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി തകര്‍ന്നു: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഒഹായോ: ഒഹായോയില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് പറന്ന് ഒരു വീട്ടിലേക്ക് ഇടിച്ചുകയറി തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരാണ് കൊല്ലപ്പെട്ടതെന്നു അധികൃതര്‍ വ്യക്തമാക്കി. പ്രാദേശീക സമയം വ്യാഴാഴ്ച്ച ഉച്ചഴിഞ്ഞ് ആക്രണിലാണ് അപകടം സംഭവിച്ചത്. വിമാനം ഇടിച്ചിറങ്ങിയതിനു പിന്നാലെ വലിയ തീപിടുത്തവും ശക്തമായ പുകയും പ്രദേശത്ത് ഉയര്‍ന്നു.

1963 മോഡല്‍ പൈപ്പര്‍ ചെറോക്കി സിംഗിള്‍ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ആക്രണ്‍ ഫുള്‍ട്ടണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെ വൈകുന്നേരം ഏകദേശം 3:45ഓടെ തകര്‍ന്നുവീണതായി ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോള്‍ അറിയിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നു ആക്രണ്‍ ഫയര്‍ ഡിസ്ട്രിക്ട് ചീഫ് സിയര്‍ജി ലാഷ് അറിയിച്ചു.
വിമാനം ഇടിച്ച വീടും സമീപത്തുള്ള മറ്റൊരു വീടും ഒഴിപ്പിച്ചു. വീടുകളിലു ണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആക്രണ്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

വിമാനം വീടിലേക്ക് ഇടിച്ചുകയറുമ്പോള്‍ വീടിനുള്ളിലുണ്ടായിരുന്ന ദമ്പതികളും അവരുടെ രണ്ട് മക്കളും അത്ഭുതകരമായി രക്ഷപെട്ടു.

Small plane crashes into house in Ohio, killing two

Share Email
LATEST excelnclexrn
Top