ഇന്ത്യയോടും പ്രധാനമന്ത്രി മോദിയോടും ഏറെ സ്‌നേഹമെന്നു ട്രംപ്

ഇന്ത്യയോടും പ്രധാനമന്ത്രി മോദിയോടും ഏറെ സ്‌നേഹമെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഏറെ സ്‌നേഹമാണുളളതെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയില്‍ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിനെ ഫോണില്‍ വിളിച്ചായിരുന്നു ഈ സന്ദേശം അറിയിച്ചത്.

ചടങ്ങില്‍ ടെലഫോണ്‍ സന്ദേശമായിട്ടായിരുന്നു യുഎസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. സെര്‍ജിയോ ഗോറിനെ ഫോളില്‍ വിളിച്ച ശേഷം ടെലഫോണില്‍ ലൗഡ് സ്പീക്കറിട്ടായിരുന്നു ട്രംപ് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രമുഖരും അടങ്ങുന്ന സദസിനെ അഭിസംബോധന ചെയ്തത്. താന്‍ മോദിയുടെ ആരാധകനാണെന്നും ഇന്ത്യയെയും മോദിയെയും തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വാക്കുകല്‍ കൈയടിയോടെയാണ് ആളുകള്‍ സ്വീകരിച്ചത്

അമേരിക്ക ഇന്ത്യയുമായി ഇത്രയും മികച്ച ഒരു ബന്ധം കാത്തുസൂക്ഷിച്ച കാലം വേറെയില്ല. ഇന്ത്യക്ക് അമേരിക്കയെ 100 ശതമാനം വിശ്വസിക്കാം. അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എവിടെ വിളിക്കണമെന്ന് അവര്‍ക്കറിയാം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധെ മികച്ച രീതിയിലാണ് പോകുന്നതെന്നും അവര്‍ എന്താഗ്രഹിക്കുന്നുവോ അത് അവര്‍ക്ക് ലഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Trump says he has a lot of love for India and Prime Minister Modi

Share Email
Top