സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ തൃപ്തനല്ലെന്നു ട്രംപ്

സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ തൃപ്തനല്ലെന്നു ട്രംപ്

വാഷിംഗ്ടണ്‍: മാസങ്ങളായി തുടരുന്ന ഇറാന്‍- അമേരിക്ക സംഘര്‍ഷം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ താന്‍ തൃപ്തനല്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനു കരാറുണ്ടാക്കണം. എന്നാല്‍ നിലവില്‍ ഇറാന്‍ മുന്നോട്ടുവെച്ചുള്ള രീതിയില്‍ കരാര്‍ ഉണടാക്കുന്നതില്‍ താന്‍ സംതൃപ്തനല്ലെന്നും വൈറ്റ് ഹൗസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.

തനിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇറാന്റെ ഭരണനേതൃത്വം വിവിധ സംഘങ്ങളായി ചിതറിപ്പോയെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആക്രമിച്ചു തകര്‍ക്കാനാണോ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് മനുഷ്യാവകാശത്തിന്റെ അടിസ്ഥാനത്തിലാണ് താനത് വേണ്ടെന്നു വെയ്ക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാക്കിസ്ഥാന്റെ മധ്യസ്ഥത ശ്രമങ്ങളെ ട്രംപ് പ്രശംസിച്ചു. എന്നാല്‍ അവര്‍ക്ക് എവിടേയും എത്താനായിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്.

നേരത്തെ, ഇറാനെതിരെയുള്ള സൈനിക നടപടികള്‍ ‘അവസാനിപ്പിച്ചതായി’ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ട്രംപിന്റെ അവകാശവാദം. ഇറാനുമായുള്ള യുദ്ധം തുടരാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണ്ടെന്നും ട്രംപ് വാദിച്ചു.

Trump says he is not satisfied with Iran’s proposals to end the conflict

Share Email
LATEST excelnclexrn
Top