നാഷ്ണല്‍ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തു നിന്നും തുള്‍സി ഗബ്ബാര്‍ പടിയിറങ്ങി:പകരക്കാരന്‍ ആരോണ്‍ ലൂക്കാസ്

നാഷ്ണല്‍ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തു നിന്നും തുള്‍സി ഗബ്ബാര്‍ പടിയിറങ്ങി:പകരക്കാരന്‍ ആരോണ്‍ ലൂക്കാസ്

വാഷിംഗ്ടണ്‍: യുഎസ് ഭരണകൂടത്തില്‍ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ് പടിയിറങ്ങി. ഭര്‍ത്താവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് താന്‍ പദവിയി്ല്‍ നിന്നും ഒഴിവാകുന്നതെന്നാണ് തുള്‍സി ഗബ്ബാര്‍ വ്യക്തമാക്കിയത്്. രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൈമാറി.

അടുത്ത മാസം 30 മുതല്‍ വിരമിക്കല്‍ പ്രാബല്യത്തിലാകും. തുള്‍സി ഗബ്ബാര്‍ഡിന്റെ രാജി പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു, ഗബ്ബാറിന്റെ രാജിയെക്കുറിച്ച് നിര്‍ഭാഗ്യകരമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തുള്‍സിക്ക് പകരക്കാരനായി പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആരോണ്‍ ലൂക്കാസ് ഡയറക്ടറായി നിയമിക്കും,

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പോരാട്ടനിരയിലെ ശക്തയായ വക്താവായിരുന്നു തുള്‍സി. ട്ംരപ് ഭരണകൂടത്തില്‍ നിന്നും ലേബര്‍ സെക്രട്ടറി ലോറി ഷാവേസ്, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, അന്റോണി ജനറല്‍ പാം ബോണ്ടി എന്നിവരും അടുത്ത കാലങ്ങളില്‍ പടിയിറങ്ങിയിരുന്നു.
Tulsi Gabbar steps down as Director of National Intelligence, Aaron Lucas to replace him

Share Email
LATEST excelnclexrn
Top