തമിഴ്‌നാട്ടിൽ വിജയ്‍യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവർണർ

തമിഴ്‌നാട്ടിൽ വിജയ്‍യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവർണർ
Share Email

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ്‍യുടെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്ന വാർത്തകൾക്കിടെ പുതിയ തടസ്സവുമായി ഗവർണർ. നിലവിൽ 116 എംഎൽഎമാരുടെ പിന്തുണക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ അനിവാര്യമാണെന്നും ഗവർണർ വ്യക്തമാക്കി. വിസികെ, മുസ്ലിം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണക്കത്തുകൾ രാജ്ഭവനിൽ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ കൃത്യമായ ബോധ്യം വരാതെ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാനാവില്ലെന്നാണ് ഗവർണറുടെ നിലപാട്. ഇതോടെ നാളത്തെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകാൻ ലോക്ഭവൻ തയ്യാറായിട്ടില്ല. പിന്തുണ നൽകിയ പാർട്ടികളുടെ കത്തുകൾ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് ടിവികെ നേതൃത്വം.

Share Email
LATEST excelnclexrn
More Articles
Top