വിജയ് കോൺഗ്രസ് പിന്തുണ തേടി, കോൺഗ്രസ് ഹൈക്കമാന്റിന് താൽപ്പര്യം ഒപ്പം നിൽക്കാൻ, സംസ്ഥാന ഘടകത്തിന്റെ തീരുമാനം നാള

വിജയ് കോൺഗ്രസ് പിന്തുണ തേടി, കോൺഗ്രസ് ഹൈക്കമാന്റിന് താൽപ്പര്യം ഒപ്പം നിൽക്കാൻ, സംസ്ഥാന ഘടകത്തിന്റെ തീരുമാനം നാള

ചെന്നൈ : തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ടിവികെ അധ്യക്ഷൻ വിജയ് കോൺഗ്രസ് പിന്തുണ തേടി. എഐസിസി ജനറൽ സെക്രട്ടറി കെ സി. വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തീരുമാനമെടുക്കാൻ തമിഴ്‌നാട്ടിലെ കോൺഗ്രസ് ഘടകം നാളെ ചെന്നൈയിൽ യോഗം ചേരും. ബിജെപി ഭരണത്തിന് അവസരം നൽകില്ലെന്നും മതേതര സർക്കാരിനാണ് ജനവിധി ലഭിച്ചതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ടിവികെയെ പിന്തുണയ്ക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യമെന്നും ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാൻ സംസ്ഥാന ഘടകത്തിന് അധികാരം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.മറ്റ് ചില പാർട്ടികളും പുതിയ സർക്കാരിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്, എന്നാൽ ഇവരെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സർക്കാർ രൂപീകരണത്തിനായി വിജയ് ഉടൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും. ഇതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.

Share Email
LATEST excelnclexrn
More Articles
Top