കുടിയേറ്റ അഭിമുഖത്തിനിടെ കസ്റ്റഡിയിലെടുത്ത സൈനീകന്റെ  ഭാര്യയെ ഒരു മാസത്തിനുശേഷം മോചിപ്പിച്ചു

കുടിയേറ്റ അഭിമുഖത്തിനിടെ കസ്റ്റഡിയിലെടുത്ത സൈനീകന്റെ  ഭാര്യയെ ഒരു മാസത്തിനുശേഷം മോചിപ്പിച്ചു

 വാഷിംഗ്ടൺ:  കുടിയേറ്റ അഭിമുഖ ത്തിനിടെ ഐസിഇ അറസ്റ്റ് ചെയ്ത അമേ രിക്കൻ സൈനിക സർജന്റിന്റെ ഭാര്യയെ  ഒരു മാസത്തിനുശേഷം .ഐ സി ഇ  കസ്റ്റഡിയിൽനിന്ന് മോചിതയായി.

27 വർഷത്തെ സേവനപരിചയമുള്ള യു.എസ്. സൈന്യത്തിലെ  സർജന്റിന്റെ ഭാര്യയെയാണ് വ്യാഴാഴ്ച കുടിയേറ്റ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചത്. സൈനി കരുടെ രേഖകളില്ലാത്ത കുടുംബാം ഗങ്ങൾ ക്ക് നിയമപരമായി അമേരിക്കയിൽ തുടരാ ൻ അനുമതി നൽകുന്ന പരോൾ ഇൻ പ്ലേ സ് പദ്ധതിയുമായി ബന്ധപ്പെട്ട പതിവ് കുടിയേറ്റ അഭിമുഖത്തിൽ പങ്കെടുക്കു ന്നതിനിടെയാണ് ഡെയ്‌സി ഫിഡെലിന റിവേര ഓർടേഗ എന്ന യുവതിയെ കഴിഞ്ഞ മാസം 14ന്  ടെക്സാസിലെ എൽ പാസോ യിൽ കസ്റ്റഡിയിൽ എടുത്തത്.

ഒരു മാസം ഫെഡറൽ കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷമാണ് അവരെ മോചിപ്പിച്ചതെന്ന് അവരുടെ അഭിഭാഷകൻ എബിസി ന്യൂസിനോട് പറഞ്ഞു.. യു.എസ്. സൈന്യത്തിലെ ഫോർട്ട് ബ്ലിസിൽ സേവനമനുഷ്ഠിക്കുന്ന സർജന്റായ  ജോസ് സെറാനോയുടെ ഭാര്യയാണ് റിവേര ഓർടേഗ,.  അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനിക നടപടികളിൽ മൂന്നുവട്ടം ജോസ് പങ്കാളിയായിട്ടുണ്ട്  ഞാനും ഭാര്യയും എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ്  അമേരിക്കയിൽ കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡെമോക്രാറ്റിക് സെനറ്റർ ടാമി ഡക്വർത്ത്, റിവേര ഓർടേഗയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്‌വെയ്ൻ മുള്ളിനെ സന്ദർശിച്ചിരുന്നു.ഡെയ്‌സിയെ മോചിപ്പി ക്കാൻ തീരുമാനത്തിന്ന് സെക്രട്ടറി മുള്ളിനോട് ഡെമോക്രാറ്റിക് സെനറ്റർ നന്ദി പറഞ്ഞു . 

രാജ്യത്തെ സംരക്ഷിക്കാൻ ത്യാഗം ചെയ്ത നമ്മുടെ സൈനികരുടെ കുടുംബാംഗങ്ങളെ അതേ രാജ്യം തന്നെ നാടുകടത്തുന്നത് അവരുടെ നേരെയുള്ള ഏറ്റവും വലിയ വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Wife of US Army sergeant released after month in ICE custody

Share Email
Top