എയര്‍ഫോഴ്സ് ബോംബര്‍ -52 വിമാനാപകടത്തില്‍ മരിച്ച എട്ടു പേരെ തിരിച്ചറിഞ്ഞു

എയര്‍ഫോഴ്സ് ബോംബര്‍ -52 വിമാനാപകടത്തില്‍ മരിച്ച എട്ടു പേരെ തിരിച്ചറിഞ്ഞു

കാലിഫോര്‍ണിയ: കഴിഞ്ഞദിവസം കാലിഫോര്‍ണിയയില്‍ എയര്‍ ഫോഴ്സ് ബി-52 സ്ട്രാറ്റോഫോര്‍ട്രസ് ബോംബര്‍ വിമാനാപകടത്തില്‍ മരിച്ച എട്ട് പേരെ തിരിച്ചറിഞ്ഞു. തിങ്കളാഴ്ച്ച രാവിലെ പതിവ് പരിശീലന പറക്കലിനിടെയാണ് ബോംബര്‍ വിമാനം തകര്‍ന്നു വീണത്. കൊല്ലപ്പെട്ടവരില്‍ നാല് വ്യോമസേനാംഗങ്ങളും ഒരു സിവിലിയനും, മൂന്ന് കരാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു.

കേണല്‍ ഗ്രിഗറി വാട്‌സണ്‍ (53) ,ലെഫ്റ്റനന്റ് കേണല്‍ ഗബ്രിയേല്‍ എസ്‌ട്രെല്ല (40), ലഫ്റ്റനന്റ് കേണല്‍ മൈല്‍സ് മിഡില്‍ട്ടണ്‍ (50) ,പൈലറ്റ്, മേജര്‍ അലക്‌സാണ്ടര്‍ ഡേവിസ് (34) ഫ്‌ലൈറ്റ് ടെസ്റ്റ് സ്‌ക്വാഡ്രണ്‍മേജര്‍ റോബര്‍ട്ട് ഡീ (40) പൈലറ്റുമാരായ മേജര്‍ ബ്രാഡ് ഹോവി (35) , ജെറോമി സ്മിത്ത് (32), ഫ്‌ലൈറ്റ് ടെസ്റ്റ് എഞ്ചിനീയറായ ക്രിസ്റ്റഫര്‍ റിഷാര്‍ (41) ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
412-ാം ടെസ്റ്റ് വിംഗ് കമാന്‍ഡര്‍ കേണല്‍ തോമസ് ടൗവര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ലാണ് മരണപ്പെട്ടവരുടെ വിവരങ്ങള്‍ വ്യക്തമാക്കിയത്.

”അവര്‍ തങ്ങളുടെ ജോലിയില്‍ അതീവ പ്രതിബദ്ധത പുലര്‍ത്തിയ പ്രൊഫഷണലുകളും, കുടുംബങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമായിരുന്നു. ു. ഈ ദുരന്തത്തില്‍ തകര്‍ന്നു നില്ക്കുന്ന അവരുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും സഹപ്രവര്‍ത്തകരോടും എയര്‍മാന്മാരോടും എയര്‍ ഫോഴ്സ് സിവിലിയന്‍ ജീവനക്കാരോടും അനുശോചനവും അറിയിക്കുന്നതായും തോാമസ് ടൗവര്‍ പറഞ്ഞു. മരിച്ചവരില്‍ രണ്ട് പേര്‍ ബോയിംഗ് കമ്പനിയിലെ ജീവനക്കാരായിരുന്നു. ബോയിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു:


ഈ മാസം 15ന് കാലിഫോര്‍ണിയയിലെ എഡ്വേഡ്‌സ് എയര്‍ ഫോഴ്സ് ബേസില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഫോഴ്സിന്റെ ആ52 സ്ട്രാറ്റോഫോര്‍ട്രസ് ബോംബര്‍ വിമാനം തകര്‍ന്നുവീണു.അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കു കയാണെന്നും, അത് പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ വേണ്ടിവരുമെന്നും 412-ാം ടെസ്റ്റ് വിംഗിന്റെ ഡെപ്യൂട്ടി കമാന്‍ഡറായ കേണല്‍ ജെയിംസ് ഹെയ്‌സ് തിങ്കളാഴ്ച അറിയിച്ചു.

Eight people killed in Edwards Air Force Base B-52 crash identified

Share Email
LATEST excelnclexrn
More Articles
Top