ന്യൂഡല്‍ഹി : അമേരിക്കന്‍ നാവികാക്രമണത്തില്‍ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് മൂന്നു ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ടെലഫോണില്‍ വിളിച്ച് വിദജേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പ്രതിഷേധം രേഖപ്പെടുത്തി .
വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്കോ റൂബിയോയുമായി സംസാരിച്ച വിവരം എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് ജയശങ്കര്‍ വ്യക്തമാക്കിയത്.
‘യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചു. ഒമാന്‍ തീരത്ത് യുഎസ് നാവികസേന നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. വാണിജ്യ കപ്പലുകള്‍ക്കു നേരെയുള്ള ഇത്തരം നടപടികള്‍ ന്യായീകരിക്കാനാവില്ല’- ഇതായിരുന്നു ജയശങ്കറിന്റെ എക്‌സ് പോസ്റ്റ്
Indian sailors killed in US attack: India lodges strong protest with US















