swayamvara
pulimoottil

വെള്ളത്തില്‍ വീണ മൂന്നു സുഹൃത്തുക്കളെ രക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ടെക്‌സസില്‍ ദാരുണാന്ത്യം

വെള്ളത്തില്‍ വീണ മൂന്നു സുഹൃത്തുക്കളെ രക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ടെക്‌സസില്‍ ദാരുണാന്ത്യം

ടെക്‌സസ് : വെള്ളത്തില്‍ വീണ മൂന്നു സുഹൃത്തുക്കളെ രക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഒടുവില്‍ ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയും യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസിലെ ബിരുദ വിദ്യാര്‍ഥിയുമായ അനുരൂപ് റെഡ്ഡി കോഡുരു (22) ആണ് മരണപ്പെട്ടത്. ടെക്‌സസ്-ലൂസിയാന അതിര്‍ത്തിയിലെ ടോളിഡോ ബെന്‍ഡ് റിസര്‍വോയറിലായിരുന്നു അപകടം.

സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ മൂന്ന് കൂട്ടുകാരെയും അനുരൂപ് രക്ഷപെടുത്തി. എന്നാല്‍ നദിയിലെ വലയിലോ മറ്റോ അനുരൂപിന്റെ കാലുകള്‍ കുടുങ്ങിയതിനെ തുര്‍ന്ന് ഇയാള്‍ക്ക് കരയിലേക്ക് കയറാന്‍ പറ്റാതാവുകയും തുടര്‍ന്ന് വെള്ളത്തിലേക്ക് മുങ്ങി്പപോവുകയുമായിരുന്നു. പിന്നീട് 20 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുടുംബവുമായും പ്രാദേശിക അധികൃതരുമായും ബന്ധപ്പെട്ടുവരികയാണ്.

Indian student who saved three friends from falling into water dies tragically in Texas

Share Email
LATEST excelnclexrn
More Articles
Top