pulimoottil

മാതാപിതാക്കള്‍ സ്വന്തം ആഗ്രഹങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ ദൈവം ഓരോ മക്കള്‍ക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാന്‍ പ്രാര്‍ഥിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

മാതാപിതാക്കള്‍ സ്വന്തം ആഗ്രഹങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ ദൈവം ഓരോ മക്കള്‍ക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാന്‍ പ്രാര്‍ഥിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

ജസ്റ്റിന്‍ ചാമക്കാല

ന്യൂയോര്‍ക്ക്: മാതാപിതാക്കള്‍ സ്വന്തം ആഗ്രഹങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ ദൈവം ഓരോ മക്കള്‍ക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാന്‍ പ്രാര്‍ഥിക്കണമെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ന്യൂയോര്‍ക്കിലെ റോക്ലന്‍ഡിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ 2026-ലെ മതബോധന ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നിു ആര്‍ച്ച് ബിഷപ്.

മാര്‍ മാത്യു മൂലക്കാട്ട്മുഖ്യകാര്‍മികത്വം വഹിച്ചു അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പരിപാടികളുടെ തുടക്കം. ഇടവക വികാരി ഫാ. ജോബി പൂച്ചൂക്കണ്ടത്തില്‍, മുന്‍ വികാരി ഫാ. ജോസ് അദോപ്പിള്ളില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.മതബോധന അധ്യാപനം ഒരു ദൈവവിളിയാണെന്നും, ആ വിളി സ്വീകരിക്കുന്നവര്‍ക്ക് ആവശ്യമായ ജ്ഞാനവും കൃപയും ദൈവം തന്നെ നല്‍കുന്നുവെന്നും ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു. അധ്യാപകരുടെ കഴിവുകള്‍ മാത്രമല്ല, ദൈവാനുഗ്രഹവും സഹായവുമാണ് വിശ്വാസപഠനം ഫലപ്രദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് നടന്ന ബിരുദദാന സമ്മേളനത്തില്‍ മതബോധന അധ്യാപിക എല്ലന്‍ റെജുന്‍ പുരയ്ക്കല്‍ സ്വാഗതം ആശംസിച്ചു.

മാര്‍ മാത്യു മൂലക്കാട്ട് പിതാവ് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകളും വിവിധ മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും അഭിനന്ദിച്ച അദ്ദേഹം വിശ്വാസജീവിതത്തില്‍ വളരാനും സഭയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനും ആശംസ നേര്‍ന്നു.
ഇടവക ട്രസ്റ്റി ജോസഫ് കീഴങ്ങാട്ട് നന്ദി രേഖപ്പെടുത്തി. മതബോധന പ്രിന്‍സിപ്പല്‍ ആശാ മൂലേപ്പറമ്പില്‍, ഇടവക ട്രസ്റ്റിമാരായ ജസ്റ്റിന്‍ ചാമക്കാല, അബ്രാഹം പുളിയലക്കുന്നേല്‍, മതബോധന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Instead of imposing their own desires on their children, parents should pray to recognize the divine plan God has prepared for each child: Mar Mathew Moolakkatt.

Share Email
LATEST excelnclexrn
More Articles
Top