കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍: കെ.സി.എസ്. ചിക്കാഗോയുടെ ഘോഷയാത്ര നയിക്കാന്‍ കരുത്തുറ്റ നേതൃത്വസംഘം

കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍: കെ.സി.എസ്. ചിക്കാഗോയുടെ ഘോഷയാത്ര നയിക്കാന്‍ കരുത്തുറ്റ നേതൃത്വസംഘം

ചിക്കാഗോ: വരാനിരിക്കുന്ന കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനിലെ ഘോഷയാത്രയില്‍ ചിക്കാഗോ കെസിഎസിന്റെ അഭിമാനവും പാരമ്പര്യവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനായി കഴിവും നേതൃത്വമികവും തെളിയിച്ച ഒരു ശക്തമായ സംഘത്തെ തെരഞ്ഞെടുത്തു.

വിവിധ വിമന്‍സ് ഫോറം റീജിയണുകളില്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ അതീവ കാര്യക്ഷമതയോടെയും സംഘാടന മികവോടെയും വിജയകരമായി പൂര്‍ത്തിയാക്കിയ മാര്‍ഗരറ്റ് പാട്ടകണ്ടത്തില്‍, കൂടാതെ സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ ക്രിസ്മസ് കരോള്‍ പരിപാടിയെ മികച്ച രീതിയില്‍ ഏകോപിപ്പിച്ച് സമൂഹത്തില്‍ ശ്രദ്ധേയനായ നവീന്‍ കണിയാപറമ്പില്‍ എന്നിവരാണ് ഈ വര്‍ഷത്തെ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനില്‍ കെ.സി.എസ്. ചിക്കാഗോയുടെ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.


ഇവരുടെ നേതൃത്വത്തിന് കൂടുതല്‍ കരുത്തേകുന്നതിനായി പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായ മഞ്ജു കൊല്ലപ്പള്ളില്‍, ബിനി ചാലുങ്കല്‍, കൂടാതെ യുവജനങ്ങളുടെ പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്ന ടോണി പോങ്ങാന എന്നിവരും സംഘത്തോടൊപ്പം ചേരുന്നു. ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചിക്കാഗോയുടെ ഘോഷയാത്ര ഈ വര്‍ഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസമാണ് സമൂഹാംഗങ്ങള്‍ പങ്കുവയ്ക്കുന്നത്.

പ്രോസഷന്‍ കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണയും നല്‍കുകയും ചെയ്യുന്നതിനായി വിമന്‍സ് ഫോറം ഭാരവാഹികളായ ഷാനില്‍ വെട്ടിക്കാട്ട് (President), ജിനു നെടിയകാലായില്‍ (Vice President), മന്നൂ തിരുനെല്ലിപ്പറമ്പില്‍ (Secretary), ജെയിന്‍ മുണ്ടപ്ലാക്കില്‍ (Joint Secretary), ഡെന്നി തുരുത്തുവേലില്‍ (Treasurer) എന്നിവര്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ ഘോഷയാത്രയില്‍ ചിക്കാഗോ കെ.സി.എസ്. മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കട്ടെയെന്ന് ആശംസിച്ച്, കെ.സി.എസ്. പ്രസിഡന്റ് ജോസ് ആനമല പ്രോസഷന്‍ ടീമിനെ അഭിനന്ദിച്ചു. സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഈ ഘോഷയാത്ര കണ്‍വെന്‍ഷനിലെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായി മാറുമെന്ന പ്രതീക്ഷയിലാണ് ചിക്കാഗോ കെ.സി.എസ്. കുടുംബം.

KCCNA Convention: Strong leadership team to lead KCS Chicago’s procession

Share Email
Top