ന്യൂഡൽഹി: ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ച സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണ യത്തിലെ അഴിമതിയിൽ പ്രതിഷേധം ശക്തമാക്കി രാഹുൽ ഗാന്ധി.
മൂല്യനിർണയത്തിനായി പ്രൊഫഷണൽ ഉപകരണങ്ങൾക്ക് പകരം പ്രതിഷേ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതെന്ന പുതിയ അവകാശവാദങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധിയുടെ പുതിയ വിമർശനം.
സി.ബി.എസ്.ഇയുടെ ആദ്യത്തെ വൻകിട ഡിജിറ്റൽ മൂല്യനിർണ്ണയ കരാർ നൽകിയതിന് പിന്നിലെ നടപടിക്രമങ്ങൾ രേഖകൾ സഹിതം അന്വേഷിച്ച് പുറത്ത് കൊണ്ടുവന്ന, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സാർത്ഥക് സിദ്ധാന്ത് ഉന്നയിച്ച ആശങ്കകൾക്ക് രാഹുൽ പിന്തുണ പ്രഖ്യാപിച്ചു. ടെൻഡർ നടപടികൾക്കിടയിൽ പ്രധാന സാങ്കേതിക നിബന്ധനകളിൽ ഇളവ് വരുത്തിയ ശേഷം, ഉത്തരക്കടലാസുകൾ ഡിജിറ്റൈസ് ചെയ്യാൻ ചുമതലപ്പെടുത്തിയ സ്വകാര്യ വെണ്ടറായ ‘കോഎംപ്റ്റ് എഡ്യു ടെക്’ ഭൗതിക ഉത്തരക്കട ലാസുകൾ സ്കാൻ ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതായി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
സിബിഎസ്ഇയുടെ 2025 മെയ് മാസത്തിലെ ടെൻഡറിൽ ഉത്തരക്കടലാസുകൾ അവയുടെ ബൈൻഡിംഗ് കേടുപാടുകൾ കൂടാതെ നിലനിർത്തിക്കൊണ്ട്, കുറഞ്ഞത് 300 DPI ശേഷിയുള്ള ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിച്ച് സ്കാൻ ചെയ്യണ മായിരുന്നു. എന്നാൽ ഓഗസ്റ്റിൽ വീണ്ടും നൽകിയ ടെൻഡറിൽ അതെല്ലാം നീക്കം ചെയ്തതായി രാഹുൽ ആരോപിച്ചു.
ഒരു സ്ഥാപനത്തിന് വേണ്ടി ടെൻഡറിൽ മാറ്റങ്ങൾ വരുത്തുകയും മാനദണ്ഡങ്ങൾ ലഘൂകരിക്കുകയും ചെയ്തുവെന്നും, ഇത് വഴി ഈ ക്രമക്കേടിൽ ബോർഡിനും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മൂല്യനിർണ്ണയത്തിലെ പിഴവുകൾ കാരണം മാർക്കിനെ ബാധിച്ച ഓരോ വിദ്യാർ ത്ഥിയും ഈ തട്ടിപ്പിന്റെ ഇരയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Massive corruption in CBSE answer sheet evaluation: Rahul intensifies protest















