Caritas hospital

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

മോദി- ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് പാരീസില്‍

പാരീസ്: ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ന് നിര്‍മായക കൂടിക്കാഴ്ച്ച നടത്തും.  ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം കാണുന്നത് നീണ്ട ഇടവേളയ്ക്ക് ശേമാണ്  നാവികര്‍ക്കെതിരായ ആക്രമണവും താരിഫ് തര്‍ക്കവും അടക്കം ചര്‍ച്ചയായേക്കും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ നേര്‍ക്കുനേര്‍ ചര്‍ച്ചയാണ് ഇന്ന് നടക്കുക. ഇന്ത്യഅമേരിക്ക വ്യാപാര കരാര്‍ പ്രധാന ചര്‍ച്ചാ വിഷയമായേക്കും. ഒമാന്‍ തീരത്തെ യുഎസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ ആശങ്കകള്‍ മോദി ട്രംപിനെ അറിയിക്കും. ഹോര്‍മൂസ് വഴി ചരക്ക് കപ്പല്‍ ഗതാഗതം അടിയന്തിരമായി പുനഃസ്ഥാപിക്കുന്നത് ചര്‍ച്ചയില്‍ ഇടം പിടിക്കും. പ്രതിരോധം, ഇന്‍ഡോ-പസഫിക് സുരക്ഷ, ചൈന, പശ്ചിമേഷ്യ വിഷയങ്ങളും ചര്‍ച്ചയാകും.

Modi-Trump meeting in Paris today

Share Email
LATEST excelnclexrn
Top