ഷിക്കാഗോ ചെണ്ട ക്ലബ്ബിന്റെ നേതൃത്വത്തിന്‍ മൗണ്ട് പ്രോസ്‌പെക്ട് മലയാളി കമ്മ്യൂണിറ്റിയുമായി ചേര്‍ന്നു നടത്തുന്ന ജൂലൈ ഫോര്‍ത്ത് പരേഡ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

ഷിക്കാഗോ ചെണ്ട ക്ലബ്ബിന്റെ നേതൃത്വത്തിന്‍ മൗണ്ട് പ്രോസ്‌പെക്ട് മലയാളി കമ്മ്യൂണിറ്റിയുമായി ചേര്‍ന്നു നടത്തുന്ന ജൂലൈ ഫോര്‍ത്ത് പരേഡ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

അച്ചന്‍കുഞ്ഞ് മാത്യു

ഷിക്കാഗോ: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ നേതൃത്വത്തിന്‍ മൗണ്ട് പ്രോസ്‌പെക്ട് മലയാളി കമ്മ്യൂണിറ്റിയുമായി കൈകോര്‍ത്ത് സംഘടപ്പിക്കുന്ന ജൂലൈ ഫോര്‍ത്ത് പരേഡ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ആറുവര്‍ഷത്തില്‍ പരമായി മൗണ്ട് പ്രോസ്‌പെക്ട് സിറ്റിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് കേരളത്തനിമയോടുകൂടി നടത്തുന്ന പരേഡില്‍ നിരവധി പേരാണ് സാന്നിധ്യമറിയിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ പ്രത്യേകമായി അലങ്കരിച്ച മൗണ്ട് പ്രോസ്‌പെക്ട് പബ്ലിക് വര്‍ക്കിന്റെ പ്രത്യേക വാഹനത്തില്‍ മുത്തുക്കുടയുടെയും ചെണ്ടമേത്തിന്റെ്‌റെയും അകമ്പടിയോടുകൂടി മലയാളി കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ട പരേഡ് മൗണ്ട് പ്രോസ്‌പെക്ട് സിറ്റി അധികൃതരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇത് മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്. ഈ വര്‍ഷത്തെ മൗണ്ട് പ്രോസ്‌പെക്ട് ജൂലൈ ഫോര്‍ത്ത് പരേഡ് പതിവുപോലെ പ്രോസ്‌പെക്ട് ഏവില്‍ നിന്നും ആരംഭിച്ച് സെന്‍ട്രല്‍ റോഡില്‍ കൂടി മെലാസ് പാര്‍ക്കിന് സമീപം അവസാനിക്കുന്നതാണ്.

മൗണ്ട് പ്രോസ്‌പെക്ട് മലയാളികളുടെ അഭിമാനമായ ജൂലൈ ഫോര്‍ത്ത് പരേഡില്‍ പങ്കെടുക്കുവാന്‍ എല്ലാ മലയാളികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി നടത്തുന്ന പരേഡില്‍ നിരവധി പേരാണ് സാന്നിധ്യമറിയിക്കുന്നത്.

പരേഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെടുക:

Achenkunju Mathew: 847 912 2578

Johnson Kannokadan: 847 477 0564

Praveen Thomas: 847 769 0050

Jose Manakadan: 847 830 4128

Saji Philp: 847 293 9409

Santhosh Kurien: 847 387 9993

Senju Johnson: 847 414 0415

Preparations for the Fourth of July parade, led by the Chicago Chenda Club and organized by the Mount Prospect Malayalam community, are in the final stages.

Share Email
LATEST excelnclexrn
More Articles
Top