കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂട്ടര്‍

കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂട്ടര്‍

ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി ലോസ് ആഞ്ചല്‍സിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍. എന്നാല്‍ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങളോ തെളിവുകളോ അദ്ദേഹം പുറത്തുവിട്ടില്ല.
ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ബില്‍ എസ്സായ്‌ലി എക്‌സ് പ്ലാറ്റ്‌ഫോമിലെ തന്റെ കുറിപ്പിലാണ് കാലിഫോര്‍ണിയ സംസ്ഥാനത്തെ വോട്ടര്‍ പട്ടികകളുടെ സമഗ്ര പരിശോധന നടത്തുകയാണെന്ന് അറിയിച്ചത്.
”തെളിവുകള്‍ എവിടേക്കാണ് നയിക്കുന്നതെന്ന് നോക്കി മുന്നോട്ടുപോകും. ഫെഡറല്‍ തിരഞ്ഞെടുപ്പ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പരമാവധി ശക്തിയോടെ നിയമനടപടി സ്വീകരിക്കും,” എന്ന് എസ്സായ്‌ലി പറഞ്ഞു.

കൂടാതെ, വോട്ടര്‍ പട്ടികയില്‍ യോഗ്യരായ അമേരിക്കന്‍ പൗരന്മാര്‍ മാത്രമാണെന്ന് ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തിയെന്നാണ് അദ്ദേഹം ആരോപിച്ചത്.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ദീര്‍ഘകാലമായി കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടികകളില്‍ പ്രശ്‌നങ്ങളുണ്ടെന്ന നിലപാട് സ്വീകരിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും വകുപ്പ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തമായ തെളിവുകള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നതായി തെളിയിക്കുന്ന വിവരങ്ങളൊന്നും ഡിഒജെ ഇതുവരെ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല.
Prosecutor says multiple investigations underway into California election irregularities

Share Email
Top