ഇറാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടാന്‍ ഖത്തര്‍

ഇറാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടാന്‍ ഖത്തര്‍

ദോഹ: അമേരിക്കയുമായുള്ള യുദ്ധത്തെ തുടര്‍ന്ന വളരെയധികം സാമ്പത്തീക തകര്‍ച്ച നേരിടുന്ന ഇറാനെ സഹായിക്കുന്നതിനായി ഖത്തറിന്റെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടാന്‍ നീക്കം. . ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനിയാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്.

ഇറാന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുമെന്നും ഇതിനായി  അബ്ദുള്‍റഹ്മാന്‍ അല്‍താനി നീക്കം നടത്തുന്നതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്താണ് ഖത്തര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഇറാന്റെ യുദ്ധാനന്തര സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിടുന്ന 300 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ ഫണ്ടിന്റെ റിപ്പോര്‍ട്ടുകളുമായി ഈ നിര്‍ദ്ദിഷ്ട ഘടന ബന്ധപ്പെട്ടിരിക്കുന്നു.

ഈ വിഷയത്തില്‍ ഇറാനും യുഎസും ഇടയിലുള്ള മധ്യസ്ഥരുടെ റോളിലാണ് ഖത്തര്‍.മരവിപ്പിച്ച ഇറാനിയന്‍ സ്വത്തുക്കള്‍ മോചിപ്പിക്കുന്നതിനും മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ചര്‍ച്ചകളില്‍ ഖത്തര്‍ നേരിട്ട് പങ്കാളിയാണ്. ഇറാനെ സഹായിക്കാന്‍ കഴിയുന്ന മൂന്ന് നിര്‍ദ്ദേശങ്ങള്‍ ഖത്തര്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കി.

Qatar seeks Gulf countries’ help for Iran’s development efforts

Share Email
LATEST excelnclexrn
More Articles
Top