pulimoottil

നാദവിസ്മയത്തിന്റെ താളലയങ്ങള്‍: രാജന്‍ കോരയുമായുള്ള ‘സ്വര്‍ഗീയ നാദം’ സംവാദം വിജയകരമായി സമാപിച്ചു

നാദവിസ്മയത്തിന്റെ താളലയങ്ങള്‍: രാജന്‍ കോരയുമായുള്ള ‘സ്വര്‍ഗീയ നാദം’ സംവാദം വിജയകരമായി സമാപിച്ചു

അറ്റ്‌ലാന്റ : ആഗോളതലത്തിലെ സംഗീതപ്രേമികള്‍ക്ക് ആത്മീയവും സംഗീതാത്മകവുമായ ഒരു അപൂര്‍വ സായാഹ്നം സമ്മാനിച്ചുകൊണ്ട് ”സ്വര്‍ഗ്ഗീയ നാദം” മുഖാമുഖം പരിപാടി വിജയകരമായി സമാപിച്ചു. ഇന്ത്യന്‍ ക്രിസ്തീയ സംഗീതരംഗത്തെ പ്രമുഖ താളവാദ്യകലാകാരനും, ഗാനരചയിതാവും, സംഗീതസംവിധായകനുമായ രാജന്‍ കോരയുമായി നടത്തിയ സുവര്‍ണ്ണ സംഗീത സംവാദം ഏറെ ശ്രദ്ധേയമായി. 2026 ജൂണ്‍ 26, വെള്ളിയാഴ്ച രാത്രി 8.15-ന് (EST) സൂം (Zoom) ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് പരിപാടി അരങ്ങേറിയത്.

പി. പി. ചെറിയാന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സംഗീത സായാഹ്നത്തിന് അനുഗ്രഹീതമായ ഒരു അന്തരീക്ഷം ഒരുക്കിക്കൊണ്ട് പ്രോഗ്രാമ്മ കോര്‍ഡിനേറ്റര്‍ സണ്ണി പറവെനത് സദസ്സിനെ സ്വാഗതം ചെയ്തു സംസാരിച്ചു.

തന്റെ ദീര്‍ഘകാല സംഗീത സപര്യയിലെ വിലയേറിയ അനുഭവങ്ങള്‍ രാജന്‍ കോര സദസ്സുമായി പങ്കുവെച്ചു. പ്രശസ്ത ഗായകസംഘമായ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ ”ഹാര്‍ട്ട് ബീറ്റ്‌സ്” സംഗീതസംഘത്തിന്റെ മുന്‍ അമരക്കാരനായ അദ്ദേഹം (1980-ല്‍ അംഗമായി, 1992 മുതല്‍ 2000 വരെ നേതൃത്വചുമതല വഹിച്ചു), ആ സുവര്‍ണ്ണകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളും ആഗോളതലത്തില്‍ നടത്തിയ സംഗീത യാത്രകളെക്കുറിച്ചും ഓര്‍മ്മകളും അനുഭവങ്ങളും രാജന്‍ കോരവിശദീകരിച്ചു.

കൂടാതെ, സമകാലിക ക്രിസ്തീയ സംഗീതത്തിന്റെ വളര്‍ച്ച, സംഗീതത്തില്‍ താളവാദ്യങ്ങള്‍ക്കുള്ള പ്രാധാന്യം, ഗാനരചനയിലെയും സംഗീതസംവിധാനത്തിലെയും പുതിയ കാഴ്ചപ്പാടുകള്‍ എന്നിവയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവെക്കുകയുണ്ടായി.

‘വരുംതലമുറയ്ക്ക് രാജന്‍ കോരയുടെ സംഗീത ജീവിതവും അനുഭവങ്ങളും വലിയൊരു പ്രചോദനമാണ്.’ – സംഘാടകര്‍ ആശംസകള്‍ നേര്‍ന്നു

മുഖാമുഖത്തോടൊപ്പം പരിപാടിയുടെ ഭാഗമായി നടന്ന ഭക്തിസാന്ദ്രമായ സംഗീത വിരുന്ന് ഏറെ ആസ്വാദ്യകരമായിരുന്നു. പ്രമുഖ ഗായകരായ സണ്ണി, ജോജു, സാബു, സിജി, അജി, ഷൈന്‍, മെഴ്‌സി, റിത്തു , ഇഷാ എന്നിവര്‍ ആലപിച്ച മനോഹരമായ ഗാനങ്ങള്‍ പരിപാടിയെ കൂടുതല്‍ സമ്പന്നമാക്കി.

ക്രിസ്തീയ സംഗീതരംഗത്തെ ആഴത്തിലുള്ള അനുഭവങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചവര്‍ക്കും സംഗീതപ്രേമികള്‍ക്കും ഒരുപോലെ ഇതൊരു അപൂര്‍വ അവസരമായി മാറി. റവ. അലക്‌സാണ്ടര്‍ തോമസ് നിര്‍വഹിച്ച സമാപന പ്രാര്‍ത്ഥനയോടെ യോഗം വിജയകരമായി അവസാനിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഗീതപ്രേമികളെ ഒരുമിപ്പിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ സാധിച്ചുവെന്നത് ഈ പരിപാടിയുടെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു. വരും ദിവസങ്ങളില്‍ ”സ്വര്‍ഗ്ഗീയ നാദം” പരമ്പരയുടെ അടുത്ത വാല്യങ്ങളില്‍ കൂടുതല്‍ പ്രമുഖരെ ഉള്‍പ്പെടുത്തി പരിപാടി വിപുലീകരിക്കാനാണ് സംഘാടകരുടെ തീരുമാനം.അലക്‌സ് തോമസ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു

പരിപാടിയുടെ വിജയത്തിനായി ക്രിയേറ്റീവ് പാര്‍ട്ണര്‍: സജി കൊട്ടാരക്കര,മീഡിയ പാര്‍ട്‌ണേഴ്‌സ്: പി. പി. ചെറിയാന്‍, സി. വി. സാമുവല്‍,ടെക്‌നിക്കല്‍ സപ്പോര്‍ട്ട്: ഡോ. മാത്യു വര്‍ഗീസ്, സിജി ആനന്ദ്, സിസ്ലി സണ്ണി,ഓണ്‍ലൈന്‍ പാര്‍ട്ണര്‍: സാംസ് റേഡിയോ യുകെ എന്നിവര്‍ നേത്ര്വത്വം നല്‍കി

Rhythms of Sound Wonder: The ‘Heavenly Sound’ discussion with Rajan Kora concluded successfully

Share Email
LATEST excelnclexrn
Top