ഡാളസ് : സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സിസ്റ്റര്‍ ജസ്റ്റിന മാത്യു സി.എസ്.ജെ. സേവന മികവിന്റെ പരമോന്നത അംഗീകാരമായ എന്‍ക്യാപ്പ് 2026 (നേഴ്‌സിംഗ് കരിയര്‍ അഡ്വവാന്‍സ്‌മെന്റ് പ്രോഗ്രാം ) ലെവല്‍ 6 നേടുന്ന ആദ്യ നഴ്‌സ് ആകാന്‍ സാധിച്ചു.
ഇന്ത്യന്‍ സന്യാസിനിയുടെ അഭിമാന നേട്ടം, വിശ്വാസത്തിനും കരുണാപൂര്‍ണമായ സേവനത്തിനും നേഴ്‌സിംങ്ങ് മികവിനുംസമര്‍പ്പിതമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. 2007 ല്‍ നഴ്‌സിംഗ് സേവനം ആരംഭിച്ചതു മുതല്‍അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവര്‍ ആന്മാര്‍ത്ഥമായിപ്രവര്‍ത്തിച്ചു വരുന്നു. നേഴ്‌സിംഗ് രംഗത്തെ തുടര്‍ച്ചയായ പഠനത്തിനും പ്രൊഫഷണല്‍ മികവിനും പ്രാധാന്യം നല്‍കിയ സിസ്റ്റര്‍ജസ്റ്റിന മാത്യു 2026 ല്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ നേഴ്‌സിംഗ് ബിരുദവും പീഡീയാട്രിക്ക് നേഴ്‌സ്പ്രാക്ടീഷണര്‍ യോഗ്യതയും നേടി. കൂടാതെ മെറ്റേര്‍ണല്‍ ന്യൂബോണ്‍ നേഴ്‌സിംങ്ങ് സര്‍ട്ടിഫിക്കേഷനും, ലാക്‌ടേഷന്‍കണ്‍സള്‍ട്ടന്റ് സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്.
എന്‍ ക്യാപ്പ് കമ്മറ്റി സഹാധ്യക്ഷയായി സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍ ജസ്റ്റിന തന്റെ ജീവിത യാത്ര മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെഎന്ന് പ്രത്യാശിക്കുന്നു. നിരന്തര പരിശ്രമവും ആന്മവിശ്വാസവും ഉണ്ടെങ്കില്‍ ഏതു ലക്ഷ്യവും കൈവരിക്കാനാകുമെന്ന് അവര്‍വിശ്വസിക്കുന്നു. ‘എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും’ എന്ന സന്ദേശമാണ് സിസ്റ്റര്‍ സഹപ്രവര്‍ത്തകര്‍ക്കും യുവനഴ്‌സുമാര്‍ക്കും നല്‍കുന്നത്.
സഹപ്രവര്‍ത്തകരായ നഴ്‌സുമാരെ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകളിലേക്കും തൊഴില്‍ മികവിലേക്കും പ്രചോദിപ്പിക്കുകയുംമാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നു. തന്റെ നേട്ടങ്ങള്‍ ദൈവക്യപക്കും സഭക്കും സഹപ്രവര്‍ത്തകര്‍ക്കുമാണ് അവര്‍സമര്‍പ്പിക്കുന്നത്. സിസ്റ്ററിന്റെ ജീവിതത്തെ നയിക്കുന്ന വചനമാണ് ഫിലിപ്പിയര്‍ 4: 13 ‘ എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം
ചെയ്യാന്‍ എനിക്കു സാധിക്കും’ ദൈവം നല്‍കിയ കഴിവുകളെ തിരിച്ചറിയാനും കരുണയോടും സമര്‍പ്പണത്തോടും മികവോടു കൂടി മറ്റുള്ളവരെ സേവിക്കാനും സിസ്റ്റര്‍ ജസ്റ്റിന ഒരു മാത്യകയായി നിലകൊള്ളുന്നു.
വാര്‍ത്ത: ലാലി ജോസഫ്
Sister Justina Mathew, CSJ, is the first nurse to achieve EnCAP Level 6 recognition at Texas Health Arlington Memorial Hospital.















