അറ്റ്‌ലാന്റാ: ക്രൈസ്തവ ആത്മീയ കൂട്ടായ്മയായ ‘സ്വര്‍ഗ്ഗീയ നാദം’ അതിന്റെ 45-ാമത് വാല്യം വിജയകരമായി പൂര്‍ത്തിയാക്കി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.
റവ. ആശിഷ് തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിച്ചത്. തുടര്‍ന്ന് പ്രോഗ്രാമിലേക്ക് എത്തിയ ഏവര്‍ക്കും സണ്ണി പറവാനേത്ത് സ്വാഗതം ആശംസിച്ചു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂര്‍ സ്വദേശിയായ അദ്ദേഹം, തന്റെ ആത്മീയവും ആര്‍ദ്രവുമായ ശബ്ദം കൊണ്ട് ക്രൈസ്തവ കൈരളിക്ക് നിരവധി പ്രിയപ്പെട്ട ആരാധനാ ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭയാണ്. ‘ക്രിസ്തുവില്‍ മാത്രം’, ‘എന്റെ പാട്ടുകള്‍’, ‘നീ മാത്രം യേശുവേ’ തുടങ്ങിയ ജനപ്രിയ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഈ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് ഏറെ ഏറെ അനുഗ്രഹമായെന്നു ‘സ്വര്‍ഗ്ഗീയ നാദം സംഘാടകനായ സണ്ണി പറവാനേത്ത് ആമുഖ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി..
പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ‘ഫേസ് ടു ഫേസ്’ സെഷന്‍ പ്രശസ്ത ക്രൈസ്തവ ഭക്തിഗാന-പിന്നണി ഗായകന്‍ അനില്‍ കൈപ്പട്ടൂര്‍ നിര്‍വഹിച്ചു .
ചടങ്ങിന് മാറ്റ് കൂട്ടിക്കൊണ്ട് വിവിധ ഗായകര്‍ ആലപിച്ച ഭക്തിഗാനങ്ങള്‍ ഏറെ ആസ്വാദ്യകരമായിരുന്നു. സിജി ആനന്ദ്, ബീന ഫിന്നി, സണ്ണി പറവാനേത്ത്, ഷൈന്‍ വര്‍ഗീസ്, ഇഷാ വിനീഷ്, മേഴ്‌സി തോമസ്, ക്രിസ്റ്റ സാറാ സജി, ഡോ. ജോണ്‍ മാത്യു, ഡോ. മാത്യു വര്‍ഗീസ് എന്നിവര്‍ മനോഹരമായി ഗാനങ്ങള്‍ ആലപിച്ചു.
.പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും മിസ്റ്റര്‍ അലക്‌സ് തോമസ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് റവ: സുബിന്‍ അച്ചന്റെ സമാപന പ്രാര്‍ത്ഥനയോടും റവ. ആശിഷ് തോമസിന്റെ ആശീര്‍വാദത്തോടും കൂടി മീറ്റിംഗ് ഔദ്യോഗികമായി അവസാനിച്ചു. വരും വാല്യങ്ങളിലും ഇതിലും മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
‘Swargeya Naadam Volume 45’ concludes with spiritual inspiration















