ഇറാനുമായുളള യുദ്ധം അവസാനിപ്പിച്ചതായ പ്രഖ്യാപനവുമായി ട്രംപ്

ഇറാനുമായുളള യുദ്ധം അവസാനിപ്പിച്ചതായ പ്രഖ്യാപനവുമായി ട്രംപ്

വാഷിംഗ്ടൺ :ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിച്ചതായി അമേരി ക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോർജിയ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനാർഥി ബർട്ട് ജോൺസിനായുളള ടെലിറാലിയിൽ പ്രസംഗിക്ക വെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങൾ ഇന്ന് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു.

ആണവായുധം ഒരിക്കലും ഉണ്ടാക്കില്ലെന്ന് അവർ സമ്മതിച്ചു. അതായിരുന്നു ഞങ്ങൾ നിർബന്ധിച്ച കാര്യം. അതായിരുന്നു മുഴുവൻ ലക്ഷ്യവും. അതു നേടിയെടുത്തെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനു മായുള സമാധാന കരാറിന്റെ കാര്യത്തിൽ തീരുമാനമായെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞിരുന്നു.

കരാർ അന്തിമമാകുന്നതുവരെ ഇറാൻ തുറമുഖങ്ങളിൽനിന്ന് കപ്പലുകൾ പുറത്തു പോകുന്നതോ അകത്ത് പ്രവേശിക്കുന്നതോ യുഎസ് ഉപരോധിക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അതേസമയം, കരാർ സംബന്ധിച്ച് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.വ്യാഴാഴ്‌ച രാത്രി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Trump declares end to war with Iran

Share Email
Top