ഖത്തര്‍ ട്രംപിന് സമ്മാനിച്ച ലോകത്തെ ഏറ്റവും ആഡംബര വിമാനത്തെക്കുറിച്ച് വാചാലനായി ട്രംപ്: വിമാനം ഔദ്യോഗീകമായി അവതരിപ്പിച്ചു

ഖത്തര്‍ ട്രംപിന് സമ്മാനിച്ച ലോകത്തെ ഏറ്റവും ആഡംബര വിമാനത്തെക്കുറിച്ച് വാചാലനായി ട്രംപ്: വിമാനം ഔദ്യോഗീകമായി അവതരിപ്പിച്ചു

വാഷിംഗ്ടണ്‍: ഖത്തര്‍ രാജകുടുംബം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച ലോകത്തെ തന്നെ ഏറ്റവും ആഡംബര വിമാനത്തെക്കുറിച്ച് വാചാലനായി ട്രംപ്. വിമാനം ഔദ്യോഗീകമയാി അവതരിപ്പിക്കുന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ വിമാനത്തെക്കുറിച്ചുള്ള പുകഴ്ത്തല്‍. പുതിയ 747 എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഔദ്യോഗീകമായി അവതരിപ്പിച്ചു. ഈ വിമാനം ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ വിമാനമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ വിമാനം നിര്‍മ്മിച്ച കാലത്ത് ഇത്ര ഉയര്‍ന്ന നിലവാരത്തില്‍ നിര്‍മ്മിച്ച മറ്റൊരു വിമാനം ഉണ്ടായിട്ടില്ല. ഭാവിയിലും അത്തരമൊരു വിമാനം കാണാന്‍ സാധ്യത കുറവാണ്.’400 മില്യണ്‍ ഡോളറാണ് വിമാനത്തിന്റെ നിര്‍മാണച്ചിലവ്.

നിലവില്‍ ബോയിം കമ്പനി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന രണ്ട് പുതിയ പ്രസിഡന്‍ഷ്യല്‍ വിമാനങ്ങള്‍ 2028-ല്‍ സേവനത്തില്‍ എത്തുന്നതുവരെ ഈ വിമാനം പ്രസിഡന്റിന്റെ ഔദ്യോഗീക വിമാനമാ എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കും.കഴിഞ്ഞ ജൂലൈയില്‍ ഖത്തര്‍ രാജകുടുംബത്തില്‍ നിന്ന് വിമാനം സ്വീകരിച്ച അമേരിക്കന്‍ സര്‍ക്കാര്‍, പ്രസിഡന്റിന്റെ യാത്രകള്‍ക്കാവശ്യമായ:അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ,രഹസ്യ ആശയവിനിമയ ഉപകരണങ്ങള്‍ , പ്രത്യേക പ്രതിരോധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിനായി ടെക്‌സസില്‍ വിമാനത്തില്‍ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. വിമാനത്തിന്റെ വാലില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ പതാകയുടെ രൂപം നേരായതായിരുന്ന എന്നാല്‍ മാറ്റം വരുത്തുകയും ഇപ്പോള്‍ കാറ്റില്‍ പാറുന്നതുപോലുള്ള മനോഹരമായ പതാകയാക്കിയതായും ട്രംപ് പറഞ്ഞു. നിലവിലെ എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പറക്കുമെന്നു ട്രംപ് അവകാശപ്പെട്ടു

ഖത്തര്‍ രാജകുടുംബത്തില്‍ നിന്ന് ലഭിച്ച ഈ 400 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സമ്മാനം അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്.ചില നിയമനിര്‍മ്മാതാക്കളും ധാര്‍മ്മികതാ വിദഗ്ധരും വിദേശ രാജ്യത്തില്‍ നിന്ന് പ്രസിഡന്റിന് ഉപയോഗിക്കാനായി ഇത്തരമൊരു വിലപിടിപ്പുള്ള വിമാനം സ്വീകരിക്കുന്നത് ഉചിതമാണോ എന്ന ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ട്രംപ് പറയുന്നത് അമേരിക്കയുടെ പഴയ പ്രസിഡന്‍ഷ്യല്‍ വിമാനങ്ങള്‍ക്ക് പകരമായി പുതിയ വിമാനങ്ങള്‍ ലഭിക്കുന്നതുവരെ ഈ വിമാനം ഉപയോഗിക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നാണ്.

Trump raves about the world’s most luxurious plane gifted to Trump by Qatar: The plane was officially unveiled

Share Email
LATEST excelnclexrn
Top