യുദ്ധ സമയത്ത് യൂറോപ്യന്‍ സഖ്യകക്ഷികള്‍ കൈവിട്ടതായി ട്രംപ്

യുദ്ധ സമയത്ത് യൂറോപ്യന്‍ സഖ്യകക്ഷികള്‍ കൈവിട്ടതായി ട്രംപ്

വാഷിംഗട്ണ്‍: യുദ്ധ സമയത്ത് യൂറോപ്യന്‍ സഖ്യകക്ഷികള്‍ അമേരിക്കയെ കൈവിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടോയുമായി വ്യാഴാഴ്ച്ച നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ട്രംപ് രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നത്.
കടുത്ത പ്രതിസന്ധിയുടെ ഘട്ടത്തില്‍ നാറ്റോയിലെ പ്രധാന പങ്കാളികളില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നുള്ള തന്റെ നിരാശയും അതൃപ്തിയും ട്രംപ് പരസ്യമാക്കിയത്.

തങ്ങളുടെ സഖ്യകക്ഷികളായ ഇറ്റലി, ബ്രിട്ടണ്‍, ജര്‍മനി,  ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നിലപാടുകളില്‍ താന്‍ അതീവ നിരാശനാണെന്ന് ട്രംപ് പറഞ്ഞു. ഒപ്പം സ്‌പെയിന്റെ രീതിയേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. യുദ്ധസമയത്ത് പങ്കാളിത്ത രാജ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ അത് വളരെ നന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും, തനിക്ക് റൂട്ടെയോടുള്ള ബഹുമാനം തുടരുമെന്നും യുഎസും നാറ്റോ നേതൃത്വവും തമ്മിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കൂടിക്കാഴ്ചയില്‍ തന്നെ മറുപടി നല്‍കിയ മാര്‍ക്ക് റൂട്ടെ, യൂറോപ്യന്‍ സഖ്യകക്ഷികളുടെ പങ്കിനെ ശക്തമായി ന്യായീകരിക്കുകയും യുദ്ധസമയത്തെ വിപുലമായ ഏകോപനത്തെ പ്രശംസിക്കുകയും ചെയ്തു. ഇറാന്റെ ആണവശേഷി ഈ സൈനിക നീക്കത്തിലൂടെ ഗണ്യമായി തകര്‍ക്കാന്‍ സാധിച്ചുവെന്നും ജി7 നേതാക്കള്‍ ഈ ഓപ്പറേഷന്റെ തന്ത്രപരമായ സ്വാധീനത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇറാന്റെ ആണവശേഷി തകര്‍ക്കപ്പെട്ടതായും ജി7 നേതാക്കള്‍ ഇതിനെ  സ്വാഗതം ചെയ്തതായും നാറ്റോ തലവന്‍ കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു. യൂറോപ്പില്‍ നിന്ന് വലിയ രീതിയിലുള്ള ലോജിസ്റ്റിക്, ഓപ്പറേഷന്‍ പിന്തുണ ലഭ്യമാക്കിയിട്ടു ണ്ടെന്നും ആറാഴ്ച നീണ്ടുനിന്ന യുദ്ധത്തില്‍ 4,000 മുതല്‍ 5,000 വരെ യുഎസ് വിമാനങ്ങള്‍ യൂറോപ്പിലെ വ്യോമതാവളങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Trump says European allies abandoned him during war

Share Email
Top