pulimoottil

മോദിയെ പ്രസംശകൊണ്ട് മൂടി ട്രംപ്: തനിക്ക് മോദിയെ ഏറെ ഇഷ്ടമാണെന്നു ട്രംപ്

മോദിയെ പ്രസംശകൊണ്ട് മൂടി ട്രംപ്: തനിക്ക് മോദിയെ ഏറെ ഇഷ്ടമാണെന്നു ട്രംപ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുവരും തമ്മില്‍ ദൃഡമായ വ്യക്തിബന്ധമാണുള്ളതെന്നു പറഞ്ഞ ട്രംപ് അമേരിക്കയും ഇന്ത്യയും തമ്മില്‍ ഉടന്‍തന്നെ വ്യാപാര കരാര്‍ ഒപ്പുവെയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു
്ട്രംപിന്റെ പരാമര്‍ശം.

‘എനിക്ക് പ്രധാനമന്ത്രി മോദിയെ വളരെയേറെ ഇഷ്ടമാണ്. . അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്, ഞങ്ങള്‍ തമ്മില്‍ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടേത് മികച്ചൊരു ബന്ധമാണെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചു.
മുന്‍കാലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര അസന്തുലിതാവസ്ഥ നിലനിന്നിരുന്നുവെങ്കിലും, വാഷിംഗ്ടണും ന്യൂഡല്‍ഹിയും വ്യാപാര കരാര്‍ കാര്യത്തില്‍ ഒരു ധാരണയിലെത്തുമെന്ന് വിശ്വസിക്കുന്നതായി ട്രംപ് വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളില്‍ ഉയര്‍ന്ന നികുതി ചുമത്തിക്കൊണ്ട് ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തില്‍ നിന്നും വലിയ ലാഭമുണ്ടാക്കിയിരുന്നതായി അവകാശപ്പെട്ട അദ്ദേഹം, എന്നാല്‍ ഇപ്പോള്‍ സാഹചര്യം പൂര്‍ണ്ണമായും മാറിയതായും കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളോളം ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് മേല്‍ വന്‍തോതില്‍ നികുതി ചുമത്തുകയും എന്നാല്‍ തിരിച്ച് ഒന്നും നല്‍കാതിരിക്കുകയും ചെയ്തു. ഇപ്പോള്‍ സ്ഥിതി കൃത്യമായി മാറി മറിഞ്ഞിരിക്കുകയാണ്, ഞങ്ങള്‍ ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ വലിയ രീതിയില്‍ പണം സമ്പാദിക്കുന്നുണ്ട്,’ ട്രംപ് പറഞ്ഞു.

Trump showered Modi with praise: Trump said he likes Modi very much

Share Email
LATEST excelnclexrn
More Articles
Top