വാഷിംഗ്ടണ്‍: കാപ്പിറ്റോള്‍ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നത് തള്ളാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ജനുവരി ആറിനുണ്ടായ കലാപത്തില്‍ പങ്കെടുത്ത വര്‍ക്കും പൊലീസുകാരെ ആക്രമിച്ചതായി കുറ്റം സമ്മതിച്ചവര്‍ക്കുപോലും ഇത്തര ത്തിലാ ണെങ്കില്‍ , സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനുള്ള നീക്കമുണ്ടായേക്കും. ഞായറാഴ്ച്ച നടത്തിയ മീറ്റ് ദ പ്രസിലാണ് ട്രംപ് കാപ്പിറ്റോള്‍ കലാപം സംബന്ധിച്ചുള്ള തന്റെ നിലപാട് ആവര്‍ത്തിച്ചത്.
കാപ്പിറ്റോള്‍ കലാപത്തെക്കുറിച്ച് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം അന്യായമായി കുറ്റം ചുമത്തിയതാണെന്നു ട്രംപ് അഭിപ്രായപ്പെട്ടു.അഭിമുഖത്തിനിടെ അവതാരക ക്രിസ്റ്റീന്‍ വാല്‍ക്ക റുമായി ട്രംപ് പല വിഷയങ്ങളിലും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കാലിഫോര്‍ ണിയയിലെ പ്രൈമറി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, ‘മതി, ഇനി ഇവിടെ അവസാനിപ്പിക്കാം,’ എന്ന് പറഞ്ഞ് ട്രംപ് അഭിമുഖം അവസാനിപ്പിച്ചു.
ആന്റി-വെപ്പണൈസേഷന്‍ ഫണ്ട്’ എന്ന പദ്ധതിയെയും അദ്ദേഹം പിന്തുണച്ചു. കഴിഞ്ഞ ആഴ്ച, ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ റ്റോട് ബ്ലാഞ്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഈ ഫണ്ട് മുന്നോട്ടുകൊണ്ടുപോകില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസില ഒെറു അഭിഭാഷകനും പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നു വ്യക്്തമാക്കിയിരുന്നു.
ഇത്തരമൊരു സാഹചര്യത്തിനിടിയില്‍ തന്നെയാണ് ഫണ്ടിനെക്കുറിച്ച് ട്രംപിനോട് ചോദിച്ചപ്പോള്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പദ്ധതി നല്ല ആശയമാണെന്നും അത് അംഗീകരി ക്കപ്പെട്ടാല്‍ സന്തോഷമുണ്ടാകുുമെന്നും അംഗീകരിക്കപ്പെടാതിരുന്നാല്‍ നിരാശയാകുമെന്നും വ്യക്തമാക്കി.കാപ്പിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ട് ജനുവരി ആറിനുണ്ടായ ആക്രമണ ത്തത്തില്‍ 1,580-ലധികം പേരെ ഫെഡറല്‍ കോടതിയില്‍ കുറ്റം ചുമത്തിയിരുന്നു. ഇതില്‍ 1000 പേര്‍ കുറ്റം സമ്മതിക്കുകയും, നിരവധി പേര്‍ വിചാരണ യ്‌ക്കൊടുവില്‍ കുറ്റക്കാരായി കണ്ടെത്ത പ്പെടുകയും ചെയ്തു.പ്രസിഡന്റായി അധികാരമേറ്റ ആദ്യ ദിവസം തന്നെ ജനുവരി 6 കലാപവുമായി ബന്ധപ്പെട്ടവര്‍ക്കായി ട്രംപ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു
.ആന്റി വെപ്പണേഴ്‌സ് ഫണ്ട് നടപ്പാക്കാന്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അതു തന്നെയാണ് ആുഗ്രഹമെന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു.വിചാരണ നേരിട്ടവരുടെ ജീവിതം ‘തകര്‍ത്തു കളഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.ജനുവരി ആറിലെ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് നികുതിദായകരുടെ പണം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന ്ചിലര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന വാദവും അദ്ദേഹം ആവര്‍ത്തിച്ചു.
Trump walks out of media interview without offering compensation to Capitol riot participants















