swayamvara
pulimoottil

ഉറുഗ്വേ ഫുട്‌ബോള്‍ ടീമിന്റെ വിമാനത്തിന് അമേരിക്ക പ്രവേശനം നിഷേധിച്ചു

ഉറുഗ്വേ ഫുട്‌ബോള്‍ ടീമിന്റെ വിമാനത്തിന് അമേരിക്ക പ്രവേശനം നിഷേധിച്ചു

ന്യൂയോര്‍ക്ക്: ഉറുഗ്വേ ഫുട്‌ബോള്‍ ടീമിന് അമേരിക്ക പ്രവേശനാനുമതി നിഷേധിച്ചു.സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിനായി മിയാമിയിലേക്ക് തിരിക്കേണ്ട ഉറുഗ്വേ ടീം നിലവില്‍ മെക്‌സിക്കോയില്‍ കാത്തിരിക്കയാണ്. ഭരണപരമായ ചില പ്രശ്‌നങ്ങള്‍ കാരണം ഉറുഗ്വേ ടീം സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിന് യു.എസ് അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

മെക്‌സിക്കോയിലെ കാന്‍കൂണിലുള്ള പരിശീലന ക്യാമ്പിലാണ് നിലവില്‍ കളിക്കാര്‍ ഉള്ളത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഫിഫ വേഗത്തിലുള്ള നീക്കങ്ങള്‍ നടത്തുകയാണ. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഈ സംഭവം ടീമിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനം റദ്ദാക്കേണ്ടി വന്നേക്കാം. ഇത് ഉറുഗ്വേ ഫുട്‌ബോള്‍ ഫെഡറേഷന് സാമ്പത്തിക പിഴ ലഭിക്കാനും കാരണമായേക്കും.

US denies entry to Uruguay football team’s plane

Share Email
Top