pulimoottil

70 ബില്യണ്‍ ഡോളറിന്റെ കുടിയേറ്റ നിയമനടപ്പാക്കല്‍ ബില്‍ അമേരിക്കന്‍പ്രതിനിധി സഭ പാസാക്കി: ഐസിഇ, സിബിപി എന്നിവയ്ക്ക് ഫണ്ട് ഉറപ്പായി

70 ബില്യണ്‍ ഡോളറിന്റെ കുടിയേറ്റ നിയമനടപ്പാക്കല്‍ ബില്‍ അമേരിക്കന്‍പ്രതിനിധി സഭ പാസാക്കി: ഐസിഇ, സിബിപി എന്നിവയ്ക്ക് ഫണ്ട് ഉറപ്പായി

വാഷിംഗടണ്‍: യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനും കസ്റ്റസംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും പണം അനുവദിക്കുന്നതിനായുള്ള കുടിയേറ്റ നിയമനടപ്പാക്കല്‍ ബില്‍ അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കി. ബില്‍ പാസായതോടെ 70 ബില്യണ്‍ ഡോളര്‍ തുക അനുദിക്കപ്പെട്ടതോടെ ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ കാലാവധി അവസാനിക്കുന്നതുവരെ ആവശ്യമായ ധനസഹായം ഇതില്‍ നിന്നും ലഭിക്കും.

212 നെതിരേ 214 വോട്ടുകള്‍ക്കാണ് ബില്‍ പ്രതിനിധി സഭയില്‍ പാസായത്. ഇനി ബില്‍ പ്രസിഡന്റിന്റെ ഒപ്പിനായി അയയ്ക്കും. പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ നിയമമാകും.
ഈ ബില്ലിന്റെ പാസായതോടെ , കുടിയേറ്റ നിയമനടപ്പാക്കല്‍ ഏജന്‍സികള്‍ക്കുള്ള ധനസഹായത്തെ ചൊല്ലി മാസങ്ങളായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ തുടരുന്ന തര്‍ക്കത്തിന് വിരാമമിടുന്നതാണ്.

ഈ വര്‍ഷം മിനിയാപൊളിസില്‍ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നടപടികള്‍ക്കിടെ ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്,ഐസിഇ, സിബിപി ഏജന്‍സികളുടെ പ്രവര്‍ത്തനരീതികളില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്താതെ അവയ്ക്ക് ഫണ്ട് അനുവദിക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ നിലപാട് സ്വീകരിച്ചിരുന്നു.

ഈ എതിര്‍പ്പ് ഡിഎച്ച്എസിന്റെ ഭാഗിക സര്‍ക്കാര്‍ അടച്ചുപൂട്ടലിലേക്ക് നയിച്ചു. 76 ദിവസങ്ങള്‍ക്ക് ശേഷം, ഡിഎച്ച്എസിന്റെ ഭൂരിഭാഗം വിഭാഗങ്ങള്‍ക്കുള്ള ഫണ്ടിംഗ് കോണ്‍ഗ്രസ് അംഗീകരിച്ചെങ്കിലും കുടിയേറ്റ നിയമനടപ്പാക്കല്‍ ഏജന്‍സികളെ അതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയമനിര്‍മാണ നടപടിക്രമം ഉപയോഗിച്ച്, ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ തന്നെ ഐസിഇ, സിബിപി ഏ എന്നിവയ്ക്കുള്ള ധനസഹായ ബില്‍ മുന്നോട്ടുകൊണ്ടുപോയി.
ബില്‍ പാസായതിനെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ സ്വാഗതം ചെയ്തു. ബില്ലിനെ എതിര്‍ത്ത ഡെമോക്രാറ്റുകളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

US House of Representatives passes $70 billion immigration enforcement bill: ICE, CBP secured funding

Share Email
LATEST excelnclexrn
More Articles
Top