അമേരിക്കന്‍ ഹെലികോപ്ടര്‍ ഇറാന്‍ തകര്‍ത്തതിനു പിന്നാലെ രൂക്ഷമായ പ്രത്യാക്രമണവുമായി യുഎസ് സൈന്യം

അമേരിക്കന്‍ ഹെലികോപ്ടര്‍ ഇറാന്‍ തകര്‍ത്തതിനു പിന്നാലെ രൂക്ഷമായ പ്രത്യാക്രമണവുമായി യുഎസ് സൈന്യം

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം ഒമാന്‍ തീരത്ത് അമേരിക്കയുടെ അപ്പാച്ചേ ഹെലികോപ്ടര്‍ ഇറാന്‍ ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തതിനു പിന്നാലെ അതിരൂക്ഷമായ പ്രത്യാക്രമണവുമായി യുഎസ്. ഇറാനെതിരേ പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്റ് (സെന്റ്‌കോം )അറിയിച്ചു. ഇറാനിയന്‍ ഡ്രോണിന്റെ ആക്രമണത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്നു അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

എന്നാല്‍, ഹെലികോപ്റ്ററിനെ ലക്ഷ്യമിട്ടായിരുന്നോ ഡ്രോണ്‍ പറത്തിയതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ഡ്രോണുകള്‍ സാധാരണയായി ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകളെ ലക്ഷ്യമിട്ട് പ്രയോഗിക്കാറുള്ളതാണ്. ഇത്തരത്തിലുള്ള ഡ്രോണ്‍ അപ്പാച്ചേ ഹെലികോപ്ടറില്‍ പതിച്ചതാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ഇറാനെതിരേ തിരിച്ചടി ഉണ്ടായ അതേ സമയത്തു എബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ ഇറാന്റെ ആക്രമണങ്ങളില്‍ പ്രത്യാക്രമണം നടത്തേണ്ടത് ഏറ്റവും പ്രധാനമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അവര്‍ ഒരു ഹെലികോപ്റ്റര്‍ വെടിവെച്ച് വീഴ്ത്തി, അതിന് ഞങ്ങള്‍ ഇപ്പോള്‍ തന്നെ മറുപടി നല്‍കുകയാണ്,’ ട്രംപ് പറഞ്ഞു. ശക്തമായ രീതിയില്‍ പ്രതികരിക്കണമെന്നാണ് തീരുമാനം. എല്ലാക്കാലത്തും അതേ നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു..

കഴിഞ്ഞ രാത്രി ഇറാന്‍ ഞങ്ങളുടെ ഹെലികോപ്റ്ററിനെതിരെ നടത്തിയ നടപടിക്കുള്ള മറുപടിയാണ് ഇത്. ഈ പ്രത്യാക്രമണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ഒരു ആക്രമണത്തിനും തങ്ങള്‍ മറുപടി നല്കാതിരിക്കില്ലെന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

US military launches fierce counterattack after Iran shoots down US helicopter

Share Email
LATEST excelnclexrn
Top