എച്ച് വണ്‍ ബി വീസയിലുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഇന്ത്യക്കാരെ മാത്രം ലക്ഷ്യം വച്ചുളളതല്ലെന്നു യുഎസ്എ

എച്ച് വണ്‍ ബി വീസയിലുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഇന്ത്യക്കാരെ മാത്രം ലക്ഷ്യം വച്ചുളളതല്ലെന്നു യുഎസ്എ

വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വീസയിലുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഇന്ത്യക്കാരെ ലക്ഷ്യം വച്ചുള്ളതല്ലെന്നു യുഎസ്എ. വീസാ നിയമങ്ങളില്‍ വന്ന വലിയ മാറ്റങ്ങള്‍ യുഎസിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ച് ആശങ്കകള്‍രൂക്ഷമായ പശ്ചാത്തലത്തിലാണ് രാജ്യത്തെ വിസ നിയമങ്ങള്‍ ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തു വന്നത്. ഈ വിസ നിയമങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിനായുള്ളതല്ലെന്നും ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരേപോലെയാണ് ഇത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഭരണാധികാരികളുടെ കാലത്ത് വിസ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ കൃത്യമായ ഒരു സ്ഥിരത ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇനി മുതല്‍ ആ സാഹചര്യം ഉണ്ടാകില്ലെന്നും പറഞ്ഞ ഉദ്യോഗസ്ഥന്‍ വിസ നിയമങ്ങള്‍ എല്ലാ മേഖലകളിലും ഒരുപോലെയാണ് നടപ്പിലാക്കുന്നതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ഫോറിന്‍ പ്രസ് സെന്ററില്‍ വ്യാഴാച്ച് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍, എച്ച്-1ബി വിസയിലുള്ള ഇന്ത്യക്കാരുടെ ആശങ്കകള്‍ ഉള്‍പ്പെടെയുള്ള ഇമിഗ്രേഷന്‍ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പിഗോട്ട്. ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്ന യാതൊരുവിധ വിസ നിയമങ്ങളും നിലവിലില്ല. ഇവയെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളോടെ ആഗോളതലത്തില്‍ പൊതുവായി രൂപീകരിച്ചിട്ടുള്ള വിസ നിയമങ്ങളാണ്, അവ എല്ലാ മേഖലകളിലും ഒരേപോലെ തന്നെയാണ് നടപ്പിലാക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
വിസ നയത്തെക്കുറിച്ച് പൊതുവായി സംസാരിക്കുമ്പോള്‍, ‘വ്യാപാരം, നിക്ഷേപം, ജോലി എന്നിവയ്ക്കായി യുഎസിന് ആവശ്യമുള്ള ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നതിന് മറ്റ് രാജ്യങ്ങളുമായി നമ്മള്‍ തീര്‍ച്ചയായും സഹകരിച്ച് പ്രവര്‍ത്തിക്കും. ലോകമെമ്പാടുമുള്ള വിവിധ ഉഭയകക്ഷി പങ്കാളികളുമായി ഇത്തരത്തില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ ഒരു തൊഴിലവസരം സൃഷ്ടിക്കുകയാണെങ്കില്‍, അമേരിക്കന്‍ പൗരന്മാര്‍ക്ക് അവിടെ കൃത്യമായ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഇതേ ചിന്താഗതി തന്നെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിനും ആളുകള്‍ക്ക് രാജ്യത്തേക്ക് എത്താനുള്ള വഴികള്‍ സുഗമമാക്കും, അതിനനുയോജ്യമായ വിസ നയങ്ങള്‍ തന്നെയായിരിക്കും ഇവിടെ ഉണ്ടാവുക,യെന്നും അമേരിക്കന്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെയാണ് ബാധകമാക്കുന്നതെന്നും ഇന്ത്യയെ മാത്രം പ്രത്യേകം മാറ്റിനിര്‍ത്തുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

USA says changes including in H1B visa are not targeted only at Indians

Share Email
LATEST excelnclexrn
More Articles
Top