വി.ഡി. സതീശന്റെ കന്നി ബഡ്ജറ്റിൽ കരുണാർദ്രത പ്രതിഫലിക്കും. പ്രവാസികൾക്ക് ആശ്വാസം പകരുന്ന ക്ഷേമ പദ്ധതികൾ പ്രതീക്ഷിക്കാം

വി.ഡി. സതീശന്റെ കന്നി ബഡ്ജറ്റിൽ കരുണാർദ്രത പ്രതിഫലിക്കും. പ്രവാസികൾക്ക് ആശ്വാസം പകരുന്ന ക്ഷേമ പദ്ധതികൾ പ്രതീക്ഷിക്കാം

എബി മക്കപ്പുഴ

ഡാളസ്.നിത്യവും ബൈബിൾ വായിക്കുന്ന വി.ഡി. സതീശന്റെ കന്നി ബഡ്ജറ്റിൽ വികസനത്തിന്റെയും കരുതലിന്റെയും പ്രതിഫലനം ഉണ്ടകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവർക്കും, എന്നെന്നും അവഗണിക്കപ്പെടുന്ന പ്രവാസികൾക്ക് വിവിധ ക്ഷേമ പദ്ധതികൾ പ്രതീക്ഷിക്കാം.

അനുകൂലിക്കുകയും ദയാപൂർവ്വം പിന്താങ്ങുകയും ചെയ്യുക എന്ന വലിയ മനസ്സിന്റെ ഉടമയാണ് വി ഡി എസ്‌.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ മുദ്രാവാക്യം ആയിരുന്നു വികസനവും കരുതലും. എന്നാൽ പുതിയ മുഖ്യമന്ത്രിയുടെ ഭരണമന്ത്രം. ‘ഗവേണൻസ് വിത്ത് എംപതി”യാണ് പുതിയ മുഖ്യമന്ത്രിയുടെ ഭരണമന്ത്രം.

ഭരണത്തിലേറിആദ്യദിനങ്ങളിൽ തന്നെ കാരുണ്യത്തിന്റെ വലിയ മനസാണ് മുഖ്യമന്ത്രി തുറന്നത്. ആശാ വർക്കർമാർക്ക് 3000രൂപ, അങ്കണവാടി ടീച്ചർമാർക്ക് 1000 രൂപ, പാചക തൊഴിലാളികൾക്ക് 500 രൂപ, സ്ത്രീകൾക്ക് ഓർഡിനറി ബസിൽ സൗജന്യ യാത്ര, കത്രിക വയറ്റിൽ കുടുങ്ങിയ ഹാർഷീനയ്ക്ക് സർക്കാർ ജോലി, പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടൽ, ചികിത്സാ പിഴവിൽ കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് കുടിശികയടക്കം ധനസഹായം… ആശ്വാസനടപടികൾ പലതുണ്ടായി.

ക്ഷേമപെൻഷൻ വർദ്ധിപ്പിക്കലും പുതിയആരോഗ്യ ഇൻഷ്വറൻസും കോളേജ് വിദ്യാത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ എന്നിങ്ങനെ കരുതലിന്റെ വിവിധ മുഖങ്ങൾ ബഡ്ജറ്റിലുണ്ടാകും.

തിരുവന്തപുരം ഉള്ളൂരിലെ സി ഡി എസ് ആണ് ബഡ്ജറ്റ് പണിപ്പുര. ഇവിടെ സാമ്പത്തിക വിദഗ്ദ്ധരുമായും ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥരുമായും ദിവസേന മുഖ്യമന്ത്രി ചർച്ച നടത്തിക്കൊണ്ടിരിക്കുന്നു.

തിരക്കിട്ട  ജോലിത്തിരക്ക് കഴിഞ്ഞ് രാത്രിയാണ് സതീശൻ എത്തുക.  

ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ചു വളന്ന വി ഡി സതീശൻ ദിവസേന ബൈബിളിലെ ഒരു പേജ് വായിക്കുന്ന സ്വഭാവം അനുവർത്തിച്ചു വന്നിരുന്നു. ഒരു ദിവസം തുടങ്ങുന്നത് ബൈബിൾ കട്ടി കൊടുക്കുന്ന വാക്യം പാലിച്ചു കൊണ്ടാണ്.

ബൈബിളിലെ മീഖാ പ്രവാചകന്റെ  ആറാം അദ്ധ്യായത്തിലെ  എട്ടാം വാക്യമാണ് മുഖ്യമന്ത്രി വി ഡി എസിന്റെ ദൈനം ദിന ഔദ്യോഗിക പ്രവർത്തങ്ങളിൽ ഉന്മേഷം കണ്ടെത്തുന്നത്: ആ വാക്യം ഇങ്ങനെയാണ്    

“മനുഷ്യാ,നല്ലത് എന്തെന്ന് അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു. ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്”. ഇത് തന്നെയാണ് ബഹുമാനപെട്ട മുഖ്യമന്ത്രി തന്റെ ജീവിതത്തിലൂടെ കാട്ടി തരുന്നത്.

നമുക്ക് പ്രതീക്ഷിക്കാം നല്ലൊരു ബഡ്ജറ്റ്. താണവരെ കരുതുന്ന, അവഗണിക്കപ്പെടുന്നവർക്കു തുണയായ ഒരു സമ്പൂർണ ബജറ്റ്.

Share Email
LATEST excelnclexrn
More Articles
Top