തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ വീണാ വിജയനെ ചോദ്യം ചെയ്തു മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം അന്വേഷി ക്കാൻ 30 അംഗ സംഘത്തെ രൂപീകരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്ത പുരത്തെ വസതിയിൽ ഇഡി അധികൃതർ പരിശോധന നടത്തുന്നതിനിടെയായിരുന്നു ഈ സംഘർഷവും ആക്രമണവും ഉണ്ടായത്. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ ഗൗരവം കണക്കിലെടുത്താണ് നടപടി.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് മെയ് 30-നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പുറപ്പെടുവിച്ചത്. മെയ് 27-നായിരുന്നു കേസി നാസ്പദമായ സംഭവം നടന്നത്. ഇഡി ഉദ്യോഗസ്ഥ ർ തങ്ങളുടെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ നിയമവിരുദ്ധമായി സംഘടിക്കുകയും അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടു ത്തുകയും ആക്രമണം.
ആക്രമണത്തിന്റെ ഗൗരവ സ്വഭാവവും കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ആളുകളുടെ വലിയ എണ്ണവും കണക്കിലെടുത്താണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ പോലീസ് തീരുമാ നിച്ചത്. എത്രയും വേഗത്തിൽ ഫലപ്രദമായ രീതിയിൽ അന്വേഷണം പൂർത്തിയാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. കന്റോൺമെന്റ് സബ് ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ട ത്തിലായിരിക്കും ഈ പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുകയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
Attack on ED officials: 30-member team to investigate















