pulimoottil

ന്യൂജേഴ്‌സിയില്‍ മാജിക് മഷ്‌റൂം കലര്‍ത്തിയ ചോക്ലേറ്റ് കഴിച്ചു; സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത 13 കുട്ടികള്‍ക്ക് ശാരീരീക അസ്വാസ്ഥ്യം

ന്യൂജേഴ്‌സിയില്‍ മാജിക് മഷ്‌റൂം കലര്‍ത്തിയ ചോക്ലേറ്റ് കഴിച്ചു; സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത 13 കുട്ടികള്‍ക്ക് ശാരീരീക അസ്വാസ്ഥ്യം

ന്യൂജഴ്‌സി: ന്യൂജഴ്‌സില്‍ നടന്ന ഒരു സമ്മര്‍ ക്യാമ്പില്‍ മാജിക് മഷ്‌റൂം കലര്‍ത്തിയതായി സംശയിക്കുന്ന ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് 13 കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളാണ് സംഭവത്തില്‍ പെട്ടത്. ഈസ്റ്റ് ഓറഞ്ചിലെ നോര്‍ത്ത് ആര്‍ലിങ്ടണ്‍ അവന്യൂവിലുള്ള വൈഎംസിഎ ഡേ ക്യാമ്പിലാണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ നിരവധി കുട്ടികള്‍ക്ക് ഗുരുതര അസ്വസ്ഥത അനുഭവപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തര രക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 വയസുകാരന്റെ അമ്മ സിന്തിയ കന്നിങ്ഹാം പറഞ്ഞത്, ‘ഞാന്‍ എത്തിയപ്പോള്‍ 13 കുട്ടികള്‍ക്കും പതികരണമൊന്നുമില്ലായിരുന്നു. ഒരു കുട്ടി നല്‍കിയ ചോക്ലേറ്റ് കഴിച്ച ശേഷമാണ് അസ്വസ്ഥതഅധികൃതരുടെ വിവരമനുസരിച്ച്, ഒരു കുട്ടി മറ്റൊരു ക്യാമ്പറിന് നല്‍കിയ ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ ആദ്യം ഒരു കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. മിനിറ്റുകള്‍ക്കകം മറ്റ് 12 കുട്ടികള്‍ക്കും സമാന ലക്ഷണങ്ങള്‍ പ്രകടമായി.മിക്ക കുട്ടികളെയും ക്യാമ്പില്‍ തന്നെ ചികിത്സ നല്‍കി നില മെച്ചപ്പെടുത്തിയെങ്കിലും,

മുന്‍പ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഒരു കുട്ടിയെ മുന്‍കരുതല്‍ എന്ന നിലയില്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് കുട്ടികളുടെ സുരക്ഷയെയും ആരോഗ്യത്തെയും ബാധിക്കുന്ന അതീവ ഗുരുതരമായ സംഭവമാണിത്,’ എന്ന് ഈസ്റ്റ് ഓറഞ്ച് പൊലീസ് മേധാവി ഫിലിസ് ബിന്‍ഡി പറഞ്ഞു.മയക്കുമരുന്ന് കലര്‍ന്ന ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സംശയിക്കുന്ന ചോക്ലേറ്റ് ഒരു കുട്ടിയുടെ കൈവശം എങ്ങനെ എത്തി, ഇതില്‍ ക്രിമിനല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുകയാണെന്നും അവര്‍ അറിയിച്ചു.സംഭവത്തെ തുടര്‍ന്ന്, പരിചയമില്ലാത്തവരില്‍ നിന്നോ മറ്റ് കുട്ടികളില്‍ നിന്നോ ലഭിക്കുന്ന ഭക്ഷണവും മിഠായികളും പരിശോധിക്കാതെ കഴിക്കരുതെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ മാതാപിതാക്കളോടും രക്ഷിതാക്കളോടും അന്വേഷണ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.

കുട്ടികള്‍ക്ക് അസ്വാഭാവിക പ്രതികരണം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചെന്നും, ആംബുലന്‍സ്, പൊലീസ്, രക്ഷിതാക്കള്‍ എന്നിവരെ ഉടന്‍ വിവരം അറിയിച്ചെന്നും വൈഎംസിഎ അധികൃതര്‍ വ്യക്തമാക്കി.


13 children attending a summer camp in New Jersey fell ill after eating chocolate laced with magic mushrooms.

Share Email
LATEST excelnclexrn
Top