ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാഇടവകയുടെ മദ്ധ്യസ്ഥനായ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച്, വത്തിക്കാന്‍ മതാന്തര സംവാദ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

പള്ളിമേടയില്‍ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആനയിച്ച കര്‍ദ്ദിനാളിനെ കൈക്കാരന്‍മാരായ ജോര്‍ജ്പട്ടേരില്‍, ഡെന്നി കല്ലുകളം, അനില്‍ കണ്ടത്തില്‍ എന്നിവര്‍ ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
തുടര്‍ന്ന് വികാരി റവ. ഫാ. കുര്യാക്കോസ് വടാന ദേവാലയത്തില്‍ സഭാപരമായ ആദരവോടെ ഔദ്യോഗിക സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന ആഘോഷ റാസാ കുര്‍ബാനയ്ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. ടോം മാളിയേക്കല്‍,
റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, റവ. ഫാ. ജോണി ചെങ്ങളാന്‍, റവ. ഫാ. കെവിന്‍ മുണ്ടക്കല്‍, റവ. ഫാ. റോയ്സണ്‍ മേനോലിക്കല്‍, റവ. ഫാ.ബിജു നാറാണത്ത്, വികാരി റവ. ഫാ. കുര്യാക്കോസ് വടാന എന്നിവര്‍സഹകാര്‍മ്മികരായി.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 4-ന് രാവിലെ 9.30-ന് നടന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് റവ. ഫാ. തദേവൂസ് അരവിന്ദത്ത് കാര്‍മ്മികത്വം വഹിച്ചു. കുര്‍ബാനയ്ക്ക് ശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട്
ബ്രോങ്ക്‌സ് തെരുവീഥികളിലൂടെ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു.തുടര്‍ന്ന് വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനുംഅടിമ സമര്‍പ്പണത്തിനുമുള്ള അവസരവും ഭക്തര്‍ക്കായി ഒരുക്കിയിരുന്നു.
ജൂലൈ 5-ന് രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയും മരിച്ചവരുടെഅനുസ്മരണ ശുശ്രൂഷയും നടന്നു. ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക്ശേഷം പത്ത് ദിവസം നീണ്ടുനിന്ന ദുക്‌റാന തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌കൊടിയിറങ്ങി. ഉച്ചയ്ക്ക് 1 മണിക്ക് സെമിത്തേരി സന്ദര്‍ശനവും ഒപ്പീസുംനടത്തി ചടങ്ങുകള്‍ സമാപിച്ചു.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന മുന്‍കൈയെടുത്തു വിളിച്ചുചേര്‍ത്ത,ന്യൂയോര്‍ക്കിലും പരിസരപ്രദേശത്തുമുള്ള കത്തോലിക്ക വൈദികരുടേയും സന്യസ്തരുടേയും സമ്മേളത്തില്‍ നിരവധിപേര്‍പങ്കെടുത്തു. സീറോ മലങ്കര ന്യൂയോര്‍ക്ക് രൂപത ബിഷപ്പ് ഡോ.
ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസും യോഗത്തില്‍ സന്നിധനായിരുന്നു.
A reception was accorded to Cardinal Mar George Koovakad at the Bronx St. Thomas Syro-Malabar Forane Parish in connection with the Dukrana feast.
















