swayamvara
pulimoottil

ഇറാന്റെ തകർന്ന ഡ്രോണിൽ നിന്ന് സ്ഫോടകവസ്തു നീക്കം ചെയ്യുന്നതിനിടെ അമേരിക്കൻ  സൈനീകൻ കൊല്ലപ്പെട്ടു

ഇറാന്റെ തകർന്ന ഡ്രോണിൽ നിന്ന് സ്ഫോടകവസ്തു നീക്കം ചെയ്യുന്നതിനിടെ അമേരിക്കൻ  സൈനീകൻ കൊല്ലപ്പെട്ടു

ടെഹ്റാൻ:   തകർന്നു വീണ ഇറാന്റെ ഡ്രോണിൽ നിന്നുളള സ്ഫോടക വസ്തു നീക്കം ചെയ്യു ന്നതിനിടെ  അമേരിക്കൻ  സൈനികൻ കൊല്ലപ്പെട്ടു.  ശനിയാഴ്ചയായിരുന്നു ഇത്തര ത്തിൽ ഒരു സംഭവം നടന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) വ്യക്തമാക്കി.  അപകടത്തിൽ പരിക്കേറ്റ മറ്റൊരു യുഎസ് സൈനികൻ ചികിത്സയിലാണ്. ഇതോടെ ഇറാനുമായി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 17 ആയി.

 യുഎസ് സൈനികരുടേതെന്ന് കരുതപ്പെടുന്ന  മൃതദേഹാവശിഷ്ടങ്ങൾ മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഇതു പരിശോധിച്ചു വരികയാണെന്നും അമേരിക്കൻ സൈന്യം അറിയിച്ചു. 

ജോർദാനിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്ന നടപടികൾ പുരോഗമി ക്കുന്നതിനാൽ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

A US soldier was killed while removing explosives from a downed Iranian drone

Share Email
Top