pulimoottil

ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍ പ്രവേശനം ആരംഭിച്ചു; ഓഗസ്റ്റ് മൂന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും

ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍ പ്രവേശനം ആരംഭിച്ചു; ഓഗസ്റ്റ് മൂന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും

ഗാര്‍ലന്‍ഡ് (ടെക്‌സസ്): ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജി (Dallas School of Theology) 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിനാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത്. വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്ന കോഴ്സുകളില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ തിയോളജി (BA in Theology), മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ തിയോളജി (MA in Theology) എന്നിവയാണ് പ്രധാനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. BA കോഴ്സ് മൂന്ന് വര്‍ഷവും, MA കോഴ്സ് ഒരു വര്‍ഷവും ദൈര്‍ഘ്യമുള്ളതാണ്.

ക്ലാസ് ഷെഡ്യൂള്‍ പ്രകാരം തിങ്കളാഴ്ചകളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ BA ക്ലാസുകളും, ചൊവ്വാഴ്ചകളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ MA ക്ലാസുകളും നടക്കും. Google Classroom വഴിയുള്ള ഓണ്‍ലൈന്‍ പഠനരീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

വിശ്വാസത്തില്‍ ആഴം നേടാനും നേതൃത്വപാടവം വളര്‍ത്താനും സഹായിക്കുന്ന ഗുണമേന്‍മയുള്ള ദൈവശാസ്ത്ര വിദ്യാഭ്യാസമാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. Texas University of Theology, Faith Theological Seminary എന്നിവയുടെ അംഗീകാരമുള്ള പഠനപദ്ധതികളാണ് ഇവിടെ ലഭ്യമാകുന്നത്.

അമേരിക്കയിലെയും കാനഡയിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവില്‍ അപേക്ഷിക്കാന്‍ അവസരമുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.schooloftheology.org സന്ദര്‍ശിക്കുകയോ, സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Admissions have opened at the Dallas School of Theology; the new academic year begins on August 3.

Share Email
LATEST excelnclexrn
Top