pulimoottil

ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. ന്യൂയോര്‍ക്കിന്റെ വടക്കന്‍ മേഖലയില്‍ ഉണ്ടായ വാഹനാപകടത്തില്‍  ആന്ധ്രാപ്രദേശ്  സ്വദേശിനിയായ പ്രസന്ന അറ്റ്‌ലൂരിയ ആണ് കൊല്ലപ്പെട്ടത്.

അപ്രതീക്ഷിത വിയോഗം കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. പേസ് സര്‍വകലാശാലയിലെ ലൂബിന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് അടുത്തിടെ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയായിരുന്നു പ്രസന്ന. ഇവര്‍  സഞ്ചരി ച്ചിരുന്ന കാറിലേക്ക് പിന്നില്‍ നിന്ന് അതിവേ ഗത്തില്‍ എത്തിയ മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. . ട്രാഫിക് സിഗ്‌നലില്‍ കാര്‍ നിര്‍ത്തിയിരിക്കുമ്പോഴാണ് പിന്നില്‍ നിന്ന് അമിതവേഗത്തില്‍ എത്തിയ വാഹനം ഇടിച്ചുകയറിയത്.

ജൂലൈ അഞ്ചിനാണ് അപകടമുണ്ടായത്. അപകടത്തില്‍ പ്രസന്നയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു യുവതിയും മരിച്ചു. മൂന്നാമത്തെ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആന്ധ്രാപ്രദേശിലെ എന്‍ടിആര്‍ ജില്ലയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തിലെ മൂലപ്പാട് ഗ്രാമത്തിലെ സാധാരണ കര്‍ഷക കുടുംബത്തിലാണ് പ്രസന്നയുടെ ജനനം. പിതാവ് അറ്റ്‌ലൂരി വസന്തരാവു കര്‍ഷകനാണ്. മാതാവ്  ബാഗ് നിര്‍മ്മാണ യൂണിറ്റ് നടത്തിവരികയാണ്. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയ പ്രസന്ന തൊഴില്‍ അവസ രങ്ങള്‍ തേടിക്കൊ ണ്ടിരിക്കുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.

പ്രസന്നയുടെ മൃതദേഹം ഇന്ത്യയിലെ ത്തിക്കുന്നതി നും മറ്റ് ചെലവുകള്‍ക്കും ധനസമാഹരണ ക്യാമ്പയിന്‍ ആരംഭിച്ചു.

An Indian female student was killed in a car accident in the US while on her way to visit a temple.

Share Email
Top